
തിരുവനന്തപുരം: കൃഷിക്കാർക്ക് വിത്ത് ഇറക്കൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മതിയെന്നും അവർ പാസിനായി ബുദ്ധിമുട്ടേണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കണ്ടെയ്ൻമെൻ്റ സോണുകളിൽ നിർമ്മാണ പ്രവർത്തനം നടത്താൻ തടസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർമ്മാണോത്പന്നങ്ങൾ വിൽക്കുന്ന കടകളും നിലവിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിർദേശം നേരത്തെ തന്നെ മുന്നോട്ടുവച്ചതാണ്. നിർദേശമായി വന്നില്ലെങ്കിൽ അതിന് നിർദേശം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവഴി അന്യസംസ്ഥാന തൊഴിലാളികൾ പട്ടിണിയാവുന്ന സാഹചര്യം ഒഴിവാക്കുമെന്നും മുഖ്യന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 29,673 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41,032 പേർ രോഗമുക്തി നേടി, 142 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 23.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അത് 23.18 ആണ്. മലപ്പുറത്താണ് കൂടുതൽ ടിപിആർ മറ്റു ജില്ലകളിൽ ടിപിആർ കുറഞ്ഞു വരികയാണ്. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക് ഡൌൺ മെയ് 30 വരെ നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറം ഒഴികെ ട്രിപ്പിൾ ലോക്ക്ഡൌണുണ്ടായിരുന്ന മറ്റ് ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൌൺ പിൻവലിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam