കൊവിഡ് മുക്തയായ യുവതിയുടെ പ്രസവം കേരളത്തിന് സന്തോഷം, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 11, 2020, 6:29 PM IST
Highlights

കാസര്‍ഗോഡ് സ്വദേശിയാണ് യുവതി. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍
 


തിരുവനന്തപുരം: കേരളത്തിന് ഇന്ന് ഒരു സന്തോ വാര്‍ത്തയുണ്ടെന്ന് അറിയിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം തുടങ്ങിയത്. കൊവിഡ് മുക്തയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി ്അറിയിച്ചു. കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജിലാണ് പ്രസവം നടന്നത്. 

കാസര്‍ഗോഡ് സ്വദേശിയാണ് യുവതി. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ പ്രസവത്തിന് പിന്നാലെ അറിയിച്ചു. ഇവരുടെ പരിശോധന ഫലം ഇപ്പോള്‍ നെഗറ്റീവ് ആണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. അങ്ങനെയെങ്കില്‍ കുടുതല്‍ പരിശോധനകള്‍ക്ക് ശേഷം ആശുപത്രി വിടാനാകും. കുഞ്ഞിന്റെസ്രവം പരിശോധനക്കയക്കും. 

പിപിപി കിറ്റണിഞ്ഞ് എല്ലാ സുരക്ഷ മുന്‍കരുതലും സ്വീകരിച്ചായിരുന്നു ഡോ: അജിത്തിന്റെ നേതൃത്വത്തില്‍ സിസേറിയന്‍. കുഞ്ഞിനേയും അമ്മയേയും പ്രത്യേകം ഐ സി യുവിലേക്ക് മാറ്റി. 14 ദിവസം മുമ്പാണ് പൂര്‍ണ ഗര്‍ഭിണിയായ കാസര്‍കോട് സ്വദേശി കൊവിഡ് ബാധിതയായി പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. . രണ്ട് ദിവസം മുമ്പ് നടന്ന പരിശോധനയില്‍ യുവതിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവായി. കൊവിഡ് ബാധിച്ച് 5 ഗര്‍ഭിണികളാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇവരില്‍ 3 പേരുടേയും രോഗം ഭേദമായി.കൊവിഡ് ചികിത്സയിലായിരുന്ന യുവതിയുടെ പ്രസവം അഭിമാന നിമിഷമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. 

click me!