മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച; വ്യാജ ചിത്രം പ്രചരിപ്പിച്ച സിപിഎം അനുഭാവിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

Published : Jun 02, 2026, 10:50 AM IST
 satheesan modi meeting

Synopsis

കോഴിക്കോട് അത്തോളി പൊലീസാണ് കലാപാഹ്വാന കുറ്റം ചുമത്തി കേസെടുത്തത്. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ കലാപാഹ്വാന കുറ്റം ചുമത്തിയാണ് കേസ്. 

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ - പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച സിപിഎം അനുഭാവിക്കെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് അത്തോളി പൊലീസാണ് കലാപാഹ്വാന കുറ്റം ചുമത്തി കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിന്‍റെ പരാതിയിലാണ് കേസ്.

അതേസമയം, മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ് ജവാദിനെയാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നൽകിയിരുന്നില്ല. പുറമേ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടി യുവാവ്, മൃതദേഹം കണ്ടെത്തി, ചാടിയത് ചെന്നൈ സ്വദേശി
ഷാനിമോൾ ഉസ്മാന്‍ മകളെ പോലെ ,ഇപ്പോള്‍ കോൺഗ്രസിൻ്റെ നേതൃനിരയിലുള്ള മഹാഭൂരിപക്ഷവും തലമുറമാറ്റത്തിൻ്റെ പ്രതീകങ്ങളെന്നും ചെറിയാന്‍ഫിലിപ്പ്