ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ; 'പ്രവാസികൾക്കായി ബദൽ പദ്ധതി കൊണ്ടുവരും'

Published : Sep 23, 2026, 11:45 AM ISTUpdated : Sep 23, 2026, 11:47 AM IST
v d satheesan

Synopsis

ലോക കേരളസഭ പിരിച്ചുവിട്ട് പ്രവാസികൾക്കായി പുതിയ ബദൽ പദ്ധതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി. പിണറായി സർക്കാർ കൊണ്ടുവന്ന പദ്ധതിയായിരുന്നു ലോക കേരളസഭ. ലോകകേരള സഭ നടത്തിപ്പിലും അംഗങ്ങളെ തെരഞ്ഞെടുപ്പിലും അടക്കം നിരവധി ആക്ഷേപം വലിയ ഉയർന്നിരുന്നു.

തിരുവനന്തപുരം: ലോക കേരളസഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പകരം ബദൽ കൊണ്ട് വരുമെന്നും പ്രവാസികൾക്ക് പുതിയ പദ്ധതി വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംങ്ങൾക്ക് 8 ലക്ഷം രൂപ ആശ്വാസ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റോഡ് അപകടങ്ങൾ കുറക്കാൻ ക്യാമ്പയി‍ൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാരുടെ യാത്ര വിവാദത്തിലും വിവാദ വിമാനയാത്രയിലും മുഖ്യമന്ത്രി പ്രതികരിച്ചു. മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ മുഖ്യമന്ത്രിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിമാനം അയച്ചുതന്നത് പരിചയക്കാരനാണെന്നും ഇനിയും സ്വകാര്യ വിമാനത്തില്‍ സഞ്ചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി സർക്കാർ കൊണ്ടുവന്ന പദ്ധതിയായിരുന്നു ലോക കേരളസഭ. ലോകകേരള സഭ നടത്തിപ്പിലും അംഗങ്ങളെ തെരഞ്ഞെടുപ്പിലും അടക്കം നിരവധി ആക്ഷേപം വലിയ ഉയർന്നിരുന്നു. നോർക്കയുടെ ഭാഗമായി ലോകകേരള സെക്രട്ടറിയേറ്റ് വരെ രൂപീകരിച്ചിരുന്നു. ലോക കേരളസഭയുടെ ഈ സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായി 2 കോടി രൂപയായിരുരന്നു അനുവദിച്ചിരുന്നത്. ഇതിൽ നാലാം ലോകകേരളസഭയുടെ ശുപാർശകൾ നടപ്പാക്കാൻ ഒരു കോടി, നോർക്ക പ്രൊഫഷണൽ ബിസിനസ് ലീഡർഷിപ്പ് മീറ്റിനായി 50 ലക്ഷം, ലോക കേരളസഭ സെക്രട്ടറിയറ്റിനായി 50 ലക്ഷം എന്നിങ്ങനെയായിരുന്നു പണം അനുവദിച്ചത്. ഓഗസ്റ്റ് 22ന് ചേർന്ന വകുപ്പ് തല വർക്കിംഗ് ഗ്രൂപ്പ് ശുപാർശ അംഗീകരിച്ചാണ് തുക അനുവദിച്ചത്. വിവാദം ശക്തമാകുന്നതിന് പിന്നാലെയാണ് ലോക കേരളസഭ പിരിച്ചു വിടുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആരാണ് പണം മുടക്കിയതെന്ന് എന്തിന് പറയണം? ഞാൻ ഇനിയും പോകും, വിമാനയാത്രയിൽ ഉരുണ്ടുകളിച്ച് സതീശൻ; പരിചയക്കാരൻ വിമാനം അറേഞ്ച് ചെയ്തുവെന്ന് വിശദീകരണം
നരേന്ദ്രമോദിയുടെ ചിത്രമില്ല; ആയുർവേദ ദിനാചരണ പരിപാടിയിൽ അതൃപ്തി അറിയിച്ച് മേയർ വി വി രാജേഷ്