
കൽപറ്റ: വയനാട് മണ്ണിടിച്ചിൽ ഉണ്ടായി മൂന്ന് പേർ മരിച്ച കള്ളാടിയിൽ നേരിട്ട് എത്തി മുഖ്യമന്ത്രി. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ വിലയിരുത്തിയ മുഖ്യമന്ത്രി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിയും സന്ദർശിച്ചു. പിന്നീട് കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലും പങ്കെടുത്ത് മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും, പരിക്കെറ്റവർക്ക് ചികിത്സ സഹായവും നൽകുമെന്ന് പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും, അതുവരെ നിർമാണം നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam