എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട്,എല്ലാകാലവും രക്ഷപ്പെട്ട് നടക്കാനാകില്ലെന്ന് മുഖ്യമന്ത്രി

Published : May 25, 2023, 11:51 AM ISTUpdated : May 25, 2023, 11:53 AM IST
എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട്,എല്ലാകാലവും രക്ഷപ്പെട്ട്  നടക്കാനാകില്ലെന്ന് മുഖ്യമന്ത്രി

Synopsis

അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാരിന്.ജനപക്ഷത്തായിരിക്കണം സർക്കാർ ജീവനക്കാരെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് 

തിരുവനന്തപുരം:പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിൽ നിന്ന് ലക്ഷങ്ങള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ സാര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി.എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട്.ഒരാൾ വ്യാപകമായി അഴിമതി നടത്തുകയാണ്.വഴിവിട്ട എല്ലാ കാര്യങ്ങളും ചെയ്യുകയാണ്.ഇത്തരമൊരു ജീവിതം ഈ മഹാൻ നയിക്കുമ്പോൾ ഓഫീസിലെ മറ്റുള്ളവർക്ക് ഒന്നുമറിയില്ല എന്ന് പറയാനാകുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.ഒരു വിഭാഗം ഇത്തരം അഴിമതിയുടെ രുചി അറിഞ്ഞവരാണ്.അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാരിന്.ജനപക്ഷത്തായിരിക്കണം സർക്കാർ ജീവനക്കാർ.അഴിമതി തടത്തി രക്ഷപ്പെട്ട് എല്ലാ കാലവും നടക്കാനാകില്ല.അപചയം പൊതുവിൽ അപമാനകരമാണ്.സംസ്ഥാനത്തെ പൊതുവായ രീതി സ്വീകരിച്ച് ഉദ്യോഗസ്ഥർ മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 </p>

ജനങ്ങൾക്ക് സേവനം കൃത്യമായി ലഭിക്കണം.ജനങ്ങൾ ഏറ്റവും കൂടുതൽ പ്രശ്നം നേരിടുന്നത് രണ്ടിടങ്ങളിൽ നിന്നാണ്. വില്ലേജ് ഓഫീസും ,തദ്ദേശ സ്ഥാപനങ്ങളും.ഉദ്യോഗസ്ഥര്‍ ജനസൗഹൃദ നിലപാട് സ്വീകരിക്കണം.അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് രാജ്യം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.ജനങ്ങൾക്ക് കിട്ടുന്ന സേവനങ്ങളുടെ വേഗത  ഈ സര്‍ക്കാര്‍ കൂട്ടി.എത്ര കാലവും ഫയൽ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായി.ഇതിന് ഫയൽ തീർക്കൽ യജ്ഞം നടത്തി.എന്നാൽ ചിലയിടങ്ങളിൽ വേണ്ടത്ര ഉണ്ടായില്ല.ജനങ്ങൾക്ക് യഥാസമയം സേവനം ലഭ്യമാക്കണം.അതിനുള്ള തുടർ നടപടി ഉണ്ടാകുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ  സംസ്ഥാന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ