കരുവന്നൂരിൽ വീണ്ടും നീതി നിഷേധം,നിക്ഷേപിച്ചതുക ചികിത്സാ ആവശ്യത്തിന് നൽകാമെന്ന വാക്ക് തെറ്റിച്ച് ബാങ്ക്

Published : May 25, 2023, 11:23 AM ISTUpdated : May 25, 2023, 01:39 PM IST
കരുവന്നൂരിൽ വീണ്ടും നീതി നിഷേധം,നിക്ഷേപിച്ചതുക ചികിത്സാ ആവശ്യത്തിന് നൽകാമെന്ന വാക്ക് തെറ്റിച്ച് ബാങ്ക്

Synopsis

.മാപ്രാണം സ്വദേശി ജോഷി ബാങ്കിൽ നിക്ഷേപിച്ചത് 90 ലക്ഷം.ബാങ്ക് തിരികെ നൽകിയത് 15 ലക്ഷം.കിട്ടുന്ന വിലയ്ക്ക് വീട് വിൽക്കാൻ വച്ച് ജോഷി

തൃശ്ശൂര്‍:കരുവന്നൂരിൽ വീണ്ടും നീതി നിഷേധം. നിക്ഷേപിച്ചതുക ചികിത്സാ ആവശ്യത്തിന് നൽകാമെന്ന വാക്ക് തെറ്റിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക്.മാപ്രാണം സ്വദേശി ജോഷിയെയാണ് പണം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചത്.ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ട്യൂമർ ശസ്ത്രക്രിയയാണ് ജോഷിക്ക്.4 മാസം മുമ്പ് ആശുപത്രിക്കിടക്കയിലെത്തി നൽകിയ ഉറപ്പാണ് ബാങ്ക് തെറ്റിച്ചത്.വീട് വിൽക്കാൻ വച്ചിരിക്കുകയാണ് ജോഷി. .കിട്ടുന്ന വിലയ്ക്ക് വീട് വിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.പലിശക്കെടുത്ത പണം തിരികെ നൽകാൻ നിവൃത്തി ഇല്ലെന്ന് ജോഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ജോഷിയും കുടുംബാംഗങ്ങളും ബാങ്കിൽ നിക്ഷേപിച്ചത് 90 ലക്ഷം രൂപയാണ്.ബാങ്ക് തിരികെ നൽകിയത് 15 ലക്ഷം മാത്രം.ചികിത്സയ്ക്ക് ബാക്കി തുക നൽകാമെന്ന് സഹകരണ മന്ത്രി ഉറപ്പു നൽകിയിരുന്നെന്ന് ജോഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

 

PREV
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ