മാസപ്പടി കേസിലെ സിഎംആർഎൽ ഡയറി വിവാദം: വി മുരളീധരൻ പരാതി കൊടുത്തെന്ന് തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം നിർത്തുമെന്ന് ഷോൺ ജോർജ്

Published : Sep 25, 2026, 07:26 PM IST
shaun george

Synopsis

മാസപ്പടി കേസിലെ സിഎംആർഎൽ ഡയറി വിവാദത്തിൽ വി മുരളീധരൻ തനിക്കെതിരെ പരാതി നൽകിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്തുമെന്ന് ഷോൺ ജോർജ്. അധികാരത്തിലിരുന്നവർ വാങ്ങിയ പണം കൈക്കൂലിയാണെന്നും ഇതിൽ അന്വേഷണം വേണമെന്ന നിലപാടിൽ ബിജെപി ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം: മാസപ്പടി കേസിലെ സിഎംആർഎൽ ഡയറി വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. വി മുരളീധരൻ പരാതി കൊടുത്തെന്ന് തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം നിർത്തുമെന്ന് ഷോൺ ജോർജ് പറഞ്ഞു. ഈ പരാതി ശക്തമായി മുന്നോട്ട് കൊണ്ട് പോകണം എന്ന് തന്നോട് പറഞ്ഞ ആളാണ് മുരളീധരൻ. ബിജെപി നിലപാടിൽ ആരും വെള്ളം ചേർക്കണ്ട. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പിരിവ് വാങ്ങിയിട്ടുണ്ടാകും. ഒരു പേജ് മാത്രമേ തന്റെ കയ്യിൽ കിട്ടിയുള്ളൂ. ആ പട്ടികയിൽ മുരളീധരൻ എന്നയാൾ ഇല്ല. രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് പണം വാങ്ങിയത് എന്നതിൽ തെറ്റില്ല. ആ കണക്ക് പാർട്ടി കണക്കിൽ ഉണ്ടായാൽ മതിയെന്നും ഷോൺ ജോർജ് പറഞ്ഞു.

രാവിലെ മുതൽ വലിയ രീതിയിൽ വാർത്തകൾ വരുന്നു. അധികാരത്തിൽ ഇരുന്നവർ വാങ്ങിയ പണം കൈക്കൂലി തന്നെയാണ്. ആ കേസിൽ എഫ്ഐആർ ഇട്ട് അന്വേഷണം വേണമെന്ന നിലപാടിൽ ബിജെപി ഉറച്ചു നിൽക്കുകയാണ്. അതിനെ സ്വാഗതം ചെയ്താണ് ഇന്നലെ വി മുരളീധരൻ വാർത്താസമ്മേളനം നടത്തിയത്. വി മുരളീധരൻ ഈ പാർട്ടിയിലെ ഏറ്റവും വലിയ നേതാവാണ്. അദ്ദേഹം തനിക്കെതിരെ പരാതി കൊടുക്കണ്ട. എന്നെ ശാസിക്കാൻ അധികാരം ഉള്ള ആളാണ് മുരളീധരൻ. മിണ്ടാതിരിയെടാ എന്ന് പറയാൻ അധികാരം ഉള്ള ആളാണ്. നേതാക്കളെല്ലാം ഒപ്പമുണ്ട്. ഇന്നലെ പുറത്ത് വന്ന പട്ടിക കാണിച്ചാണ് പിണറായി യുഡിഫിനേയും സതീശനെയും ഭീഷണിപ്പെടുത്തിയതെന്നും ഷോൺ ജോർജ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിഎംആർഎൽ ഡയറി വിവാദം: ഷോൺ ജോർജിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്ന് വി മുരളീധരൻ
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കും, മൂന്നു മാസത്തിനുള്ളിൽ അയ്യായിരം പേർക്ക് പട്ടയം നൽകാനാകും; മുഖ്യമന്ത്രി വിഡി സതീശൻ