സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി ഇടപാട്; മുഖ്യമന്ത്രിക്കും വീണ വിജയനും ഹൈക്കോടതി നോട്ടീസ്

Published : Jun 18, 2024, 11:34 AM ISTUpdated : Jun 18, 2024, 01:18 PM IST
സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി ഇടപാട്; മുഖ്യമന്ത്രിക്കും വീണ വിജയനും ഹൈക്കോടതി നോട്ടീസ്

Synopsis

മാത്യു കുഴൽനാടന്‍റെ ഹർജി വരുന്ന ജൂലൈ 2നും ഗിരീഷ് ബാബുവിന്‍റെ ഹർജി ജൂലൈ 3 നും ഹൈക്കോടതി സിംഗിൽ ബെഞ്ച് ജസ്റ്റിസ് കെ ബാബു പരിഗണിക്കും

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴനാടന്‍റെ ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമുൾപ്പടെ എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇതേ ആവശ്യവുമായി സമീപിച്ച ഗിരീഷ് ബാബുവിന്‍റെ ഹർജിയിൽ കോടതി ഉത്തരവ് പറയാനിരിക്കെ ആണ് പ്രതിപക്ഷ എംഎൽഎയുടെ ഹർജിയിലും കോടതി കോടതി അഭിഭാഷകൻ വഴി നോട്ടീസ് അയച്ചത്.


സി.എം.ആർ.എല്ലിന് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നൽകിയതിന് പകരമായാണ് വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് പണം നൽകിയത് എന്നാണ് മാത്യു കുഴൽനാടന്‍റെ വാദം. കുഴൽനാടന്‍റെ ഹർജിയിൽ സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കാതെ പിണറായി വിജയൻ, വീണ വിജയൻ എന്നിവരെ മാത്രം എതിർകക്ഷികളാക്കിയതിൽ പ്രോസിക്യൂഷൻ ഇന്നും അസ്വഭാവികത ഉന്നയിച്ചു. എന്നാൽ, ആരെ വേണമെങ്കിലും എതിർകക്ഷികളാക്കാമെന്നും സാങ്കേതികത്വം പറഞ്ഞ് സമയം കളയേണ്ടതില്ലെന്നും ഹർജിക്കാരൻ മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ സിഎംഎആർഎൽ എംഡി ശശിധരൻ കർത്ത എന്നിവർക്ക് കോടതി നോട്ടീസ് നൽകിയത്.


നേരത്തെ കളമശ്ശേരി സ്വദേശി ഗീരീഷ് ബാബുവിന്‍റെ ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജിയിൽ കോടതി മുഖ്യമന്ത്രി, മകൾ വീണ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെ ഉള്ളവർക്ക് നോട്ടീസ് അയച്ചിരുന്നു. ഈ കേസിൽ വാദം നടന്ന് ഉത്തരവ് പറയാനിരിക്കെ ആണ് മാത്യു കുഴൽനാടൻ ഹർജിയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ മെയ് 6നാണ് തിരുവനന്തപുരം വിജിലൻസ് കോടതി, അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതും തുടർന്ന് മാത്യു കുഴൽവാടൻ ഹൈക്കോടതിയെ സമീപിച്ചതും. മാത്യു കുഴൽനാടന്‍റെ ഹർജി വരുന്ന ജൂലൈ 2നും ഗിരീഷ് ബാബുവിന്‍റെ ഹർജി ജൂലൈ 3 നും ഹൈക്കോടതി സിംഗിൽ ബെഞ്ച് ജസ്റ്റിസ് കെ ബാബു പരിഗണിക്കും.

കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് ഹര്‍ജിക്കാരനായ മാത്യു കുഴല്‍ നാടൻ പ്രതികരിച്ചു.എക്സാലോജിക് , സിഎംആര്‍എല്‍ മാസപ്പടി കേസിൽ ഹൈക്കോടതി ഇടപെടൽ സ്വാഗതാർഹമെന്ന് വി.‍ഡി.സതീശൻ പറഞ്ഞു. മാത്യു കുഴൽനാടന്‍റെ നിയമ പോരാട്ടം തുടരും. പാർട്ടി പൂർണ പിന്തുണ നൽകുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
 

'സീറ്റ് തരൂ സര്‍ക്കാരെ'; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; ആര്‍ഡിഡി ഓഫീസ് ഉപരോധിച്ച് കെഎസ്‍‍യു, സംഘര്‍ഷം

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും