കോഴിക്കോട് ആര്‍ഡ‍ിഡി ഓഫീസ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത് സംഘര്‍ഷത്തിനിടയാക്കി

കോഴിക്കോട്:മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രതിഷേധ സമരത്തില്‍ സംഘര്‍ഷം. ഫുള്‍ എ പ്ലസ് കിട്ടിയിട്ടും രണ്ട് അലോട്ട്മെന്‍റുകളിലും പ്ലസ് വണ്‍ സീറ്റ് കിട്ടാത്ത കുട്ടികളുമായി കോഴിക്കോട് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് വാങ്ങി, സീറ്റ് തരു... സര്‍ക്കാരെ... എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചത്. ആർ ഡി ഡി ഓഫീസിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ നീക്കാൻ പൊലീസ് ശ്രമിച്ചതോടെ സംഘർഷവസ്ഥയായി. പിന്നീട് കൂടുതൽ പൊലീസ് എത്തിയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് റോഡ് ഉപരോധിച്ചു. 

പ്രിയങ്കയും രാഹുലും വയനാട്ടിലേക്ക്; പ്രചാരണത്തിന് മുമ്പ് സൗഹൃദ സന്ദര്‍ശനം, വിമര്‍ശനവുമായി ബിജെപി


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates