
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുത്തിട്ട് രണ്ടര മാസമായിട്ടും വിജിലൻസിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇല്ലെന്നും ഇതിൽ കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎൽ കമ്പനി ആകെ 90 കോടി സംഭാവന കൊടുത്തിട്ടുണ്ട്. പിവി പിണറായി വിജയൻ അല്ല എന്ന് പറയുന്നതിൽ എന്ത് ഔന്നിത്യമാണുള്ളതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലെ ബന്ധം തോട്ടപ്പള്ളി കരിമണൽ ഖനനമാണ്. തോട്ടപ്പള്ളി കരിമണൽ ഖനനം അനധികൃതമാണ്. മുഖ്യമന്ത്രിക്കും മകൾക്കും സിഎംആർഎൽ പണം നൽകിയത് തോട്ടപ്പള്ളിയിലെ കരിമനൽ ഖനനത്തിന് സഹായം കിട്ടാനാണ്. വർഷങ്ങളോളം സിഎംആർഎല്ലിന് മണൽ ഖനനം ചെയ്യാൻ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യു കുഴൽനാടനൻ ആരോപിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam