
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെ കേസിൽ സോളാർ കേസിലെ പ്രതി സരിത നായർക്ക് കുരുക്ക് മുറുകുന്നു. സരിതയ്ക്ക് വേണ്ടിയാണ് ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങിയതെന്ന് ഇന്നലെ അറസ്റ്റിലായ ഒന്നാം പ്രതി രതീഷ് പൊലീസിന് മൊഴി നൽകി.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാദഗ്നം ചെയ്ത പണം തട്ടിയെന്ന പരാതിയിൽ രണ്ടു കേസുകള്‍ രജിസ്റ്റർ ചെയ്ത നെയ്യാറ്റിൻകര പൊലീസ് പ്രതികള്‍ക്കെതിരായ നടപടിയിൽ തുടക്കം മുതൽ കാണിച്ചത് മെല്ലെപ്പോക്ക് നയമാണ്. ഉദ്യോഗാർത്ഥികള്‍ കൈമാറിയ തെളിവുകൾ പോലും ആദ്യഘട്ടത്തിൽ പൊലീസ് മുഖവിലക്കെടുത്തില്ല. മൂന്നു മാസത്തിനിപ്പുറമാണ് നെയ്യാറ്റിൻകര പൊലീസിൽ നിന്നും അപ്രതീക്ഷിത നീക്കമുണ്ടായത്.
കേസിലെ ഒന്നാം പ്രതിയും കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് അംഗവുമായ രതീഷിനെ ഇന്നലെ വീട്ടിൽ നിന്നും നെയ്യാറ്റിൻകര സിഐ പി.ശ്രീകുമാറിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. രതീഷിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കൂട്ടുപ്രതികളെ കുരുക്കുന്നതാണ് രതീഷിൻറെ മൊഴി. സരിതക്കുവേണ്ടിയാണ് സുഹൃത്തായ ഷാലു പാലിയോട് ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങാൻ ആവശ്യപ്പെട്ടതെന്നാണ് മൊഴി. ആറു പേരിൽ നിന്നും വാങ്ങിയ 25 ലക്ഷം രൂപ ഷാജുവിന് കൈമാറിയെന്നും ഷാജുവുമായി പല പ്രാവശ്യം സരിതയെ കണ്ടിട്ടുണ്ടെന്നും മൊഴിയിൽ പറയുന്നു. ഷാജു പാലിയോട് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കേസിൽ പ്രതിയായിട്ടും സരിതക്കെതിരെ ഒരപ നടപടിയും എടുക്കാതിരുന്ന പൊലീസിന്റെ അടുത്ത നീക്കമാണ് പ്രധാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam