കാരണവർ വധക്കേസ്: 'ഷെറിൻ മന്ത്രി ഗണേഷ് കുമാറിൻ്റെ അടുപ്പക്കാരി'; പുറത്തിറക്കുന്നത് കൊടുത്ത വാക്ക് പാലിക്കാനാകുമെന്ന് സഹ തടവുകാരി

Published : Jul 16, 2025, 11:48 AM IST
Sherin

Synopsis

കാരണവർ കൊലക്കേസ് പ്രതി ഷെറിന് മന്ത്രി ഗണേഷ് കുമാറുമായി വഴിവിട്ട ബന്ധമെന്ന് ആരോപണം

തിരുവനന്തപുരം: കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണവുമായി ഷെറിൻ്റെ സഹ തടവുകാരി. ഷെറിൻ മന്ത്രി ഗണേഷ് കുമാറിൻ്റെ അടുപ്പക്കാരിയായിരുന്നു എന്നും ഷെറിന് കൊടുത്ത വാക്കുപാലിക്കാനായിരിക്കാം ജയിലിൽ നിന്ന് പുറത്തിറക്കുന്നതെന്നും തളിക്കുളം സ്വദേശി സുനിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘ഗണേഷ് കുമാറിന്റെ ഇടപെടലിലാണ് മന്ത്രിസഭാ തീരുമാനം ഉണ്ടായത്. ‌ഷെറിനുമായി ജയിൽ ഡിഐജി പ്രദീപിനും വഴിവിട്ട ബന്ധമുണ്ട്. ജയിലിൽ ഷെറിന് സർവ്വസ്വാതന്ത്ര്യം ഉണ്ടായിരുന്നു. പ്രത്യേക വസ്ത്രങ്ങളും ഭക്ഷണവും മേക്കപ്പ് കിറ്റും ഉണ്ടായിരുന്നു. ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് ഉപദേശക സമിതി നൽകിയത്. ഷെറിന്റെ മോചനത്തിനെതിരെ കോടതിയെ സമീപിക്കും. ആറു മാസം മുമ്പ് കണ്ണൂർ ജയിലിൽ വച്ച് വിദേശ തടവുകാരിയ ഷെറിൻ ആക്രമിച്ചിരുന്നു. അത്തരം കേസിൽ ഉൾപ്പെട്ട ഒരാളെയാണ് മോചിപ്പിക്കുന്നത്. ആ അക്രമ സംഭവത്തിലും ഷെറിനോടൊപ്പമായിരുന്നു ജയിലധികാരികൾ.’ ഷെറിൻ്റെ അടിയേറ്റയാളെയാണ് ജയിൽ മാറ്റിയതെന്നും സുനിത പറ‍ഞ്ഞു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്