പുറം കടലില്‍ ചരക്കുകപ്പലില്‍ കുടുങ്ങി രോഗി; രക്ഷകരായി നാവിക സേനയും കോസ്റ്റ് ഗാര്‍ഡും

By Web TeamFirst Published Sep 28, 2021, 9:44 PM IST
Highlights

എം വി ലിറിക് പോയറ്റ്  എന്ന ചരക്കുകപ്പലിലെ ഫിലിപ്പൈന്‍സ് സ്വദേശിയായ ജീവനക്കാരന്‍റെ ആരോഗ്യ സ്ഥിതി മോശമായതാണ് ഇത്തരമൊരു സംയുക്ത രക്ഷാ പ്രവര്‍ത്തനത്തിലേക്ക് നയിച്ചത്. 

കൊച്ചിയുടെ പുറംകടലിലെത്തിയ കപ്പലില്‍ നിന്ന് രോഗിയെ അടിയന്തര സാഹചര്യത്തില്‍ (Medical Evacuation) ആശുപത്രിയിലെത്തിച്ച് നാവിക സേനയുടേയും(Navy) കോസ്റ്റ് ഗാര്‍ഡിന്‍റേയും(Cost guard) സംയുക്ത ശ്രമം. എം വി ലിറിക് പോയറ്റ്(MV Lyric Poet)  എന്ന ചരക്കുകപ്പലിലെ ഫിലിപ്പൈന്‍സ് സ്വദേശിയായ ജീവനക്കാരന്‍റെ ആരോഗ്യ സ്ഥിതി മോശമായതാണ് ഇത്തരമൊരു സംയുക്ത രക്ഷാ പ്രവര്‍ത്തനത്തിലേക്ക് നയിച്ചത്.

A coordinated undertaken at sea off ,of a crew from MV Lyric Poet by & .
IN from launched at short notice in adverse weather condition.Patient shifted to Hospital under (1/2) pic.twitter.com/V2KJIBVOeK

— PRO Defence Kochi (@DefencePROkochi)

പ്രതികൂല കാലാവസ്ഥയിലും സേനാംഗങ്ങള്‍ പതറിയില്ല. ഐഎന്‍എസ് ഗരുഡയില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ രോഗിയെ കൊച്ചിയിലെ നേവല്‍ ബേസിലെ സഞ്ജീവനി ആശുപത്രിയിലെത്തിച്ചത്. ചുഴലിക്കാറ്റില്‍ കാലാവസ്ഥ ഏറെ മോശമായിരുന്ന സമയത്തും രക്ഷാപ്രവര്‍ത്തനത്തിനായി പൈലറ്റുമാര്‍ അസാധ്യ കഴിവ് പ്രകടിപ്പിക്കുകയായിരുന്നു. 

Tremendous skill & professionalism displayed by Pilots in adverse weather, resulted in safe evacuation of the patient.
Team IN & ICG wishing him speedy recovery (2/2) pic.twitter.com/dLFI9AF9bN

— PRO Defence Kochi (@DefencePROkochi)
click me!