ഹോവർ ക്രാഫ്ടുകൾ തലസ്ഥാനത്തിന്‍റെ തീരത്ത്, കാണാൻ അടിമലത്തുറയിൽ എത്തുന്നത് നൂറുകണക്കിനാളുകൾ

Published : Oct 13, 2026, 12:01 AM IST
coast guard hovercrafts arrive at adimalathura beach in thiruvananthapuram

Synopsis

തീരസുരക്ഷയുടെ ഭാഗമായി കോസ്റ്റു ഗാർഡിനു വേണ്ടി തദ്ദേശിയമായി നിർമ്മിച്ച, കടലിലും കരയിലും സഞ്ചരിക്കുന്ന ഹോവർ ക്രാഫ്‌ടുകൾ തലസ്ഥാനത്തിന്‍റെ തീരത്തെത്തി

തിരുവനന്തപുരം: തീരസുരക്ഷയുടെ ഭാഗമായി കോസ്റ്റു ഗാർഡിനു വേണ്ടി തദ്ദേശിയമായി നിർമ്മിച്ച, കടലിലും കരയിലും സഞ്ചരിക്കുന്ന ഹോവർ ക്രാഫ്‌ടുകൾ തലസ്ഥാനത്തിന്‍റെ തീരത്തെത്തി. കേരളത്തിലെ വിവിധ തീരങ്ങളിൽ സന്ദർശിച്ച ശേഷം കൊച്ചിയിൽ നിന്നാണ് ഇവ വിഴിഞ്ഞത്തിന് സമീപം അടിമലത്തുറയിലെത്തിയത്. കടലിലൂടെ സഞ്ചരിച്ച് പെട്ടന്ന് കരയിലേക്ക് പ്രവേശിച്ച ഇവ കാണുന്നതിനായി നൂറുകണക്കിനാളുകളാണ് പെട്ടന്ന് എത്തിയത്. മണിക്കൂറിൽ 96 കിലോ മീറ്റർ വേഗം സഞ്ചരിക്കുന്ന ഇവയ്ക്ക് 8 ടൺ വരെ ഭാരം വഹിക്കാനും 42 സൈനികരെ ഉൾക്കൊള്ളാനുമാകും.

വിഴിഞ്ഞം സ്റ്റേഷൻ കമാൻഡിങ് ഓഫിസർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ‌ ചേർന്നു ഹോവർ ക്രാഫ്‌ടുകളെ സ്വീകരിച്ചു. എച്ച്-561,എച്ച്-562 എന്നീ പേരുകളിലുള്ള ഹോവർക്രാഫ്ടു‌കൾ തീരദേശ പട്രോളിങ്, രക്ഷാപ്രവർത്തനം, ആഴം കുറഞ്ഞ ഭാഗങ്ങളിലെ നിരീക്ഷണം എന്നിവ ഉദ്ദേശിച്ചാണ് സേന ഉപയോഗിക്കുന്നത്. ഗോവയിലെ ചൗഗുലെ ഷിപ്‌യാർഡിൽ പുതുതായിനിർമിച്ച ഇവ നീറ്റിലിറക്കിയ ശേഷമുള്ള പരീക്ഷണ യാത്ര കൊൽക്കത്തയിലെ ഹൽദിയയിൽ അവസാനിക്കും. ഇനി തൂത്തുക്കുടിയിലേക്കാണ് തുടർ യാത്ര.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ സുഹൃത്തുക്കളും റിമാൻഡിൽ, സുഹൈലിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് പി എസ് സി തീരുമാനം