ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് പി എസ് സി തീരുമാനം

Published : Oct 12, 2026, 11:16 PM IST
kerala psc

Synopsis

ശ്യാമിന് അഡ്വൈസ് മെമ്മോ നൽകും. നേരത്തെ ഒന്നാം റാങ്കിലെത്തി നിയമനം നൽകിയ അരുൺ ജെ പ്രതാപിന് പുറത്താക്കാൻ നോട്ടീസ് നൽകും.

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് പിഎസ് സി തീരുമാനം. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് എതിരായാൽ അപ്പീൽ പോകും. ചോദ്യം ചെയ്യലുമായി സഹകരിക്കില്ല. അന്വേഷണം പൂർത്തിയാകും മുൻപ് എതിർക്കുന്നത് എന്തിനെന്നും നടന്നത് ഗുരുതര ക്രമക്കേട് അല്ലെ എന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അതെ സമയം 58 മാർക്കിന്റെ ചോദ്യങ്ങൾ പുനർ മൂല്യനിർണയം നടത്തിയ ശേഷമുള്ള റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ പി എസ് സി യോഗം തീരുമാനിച്ചു. ശ്യാമിന് അഡ്വൈസ് മെമ്മോ നൽകും, നേരത്തെ ഒന്നാം റാങ്കിലെത്തി നിയമനം നൽകിയ അരുൺ ജെ പ്രതാപിന് പുറത്താക്കാൻ നോട്ടീസ് നൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വോട്ട് ചോരി പ്രതിഷേധം: രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദില്ലിയിലേക്ക്; നാളെ ജില്ലകളിൽ ജനാധിപത്യ സംരക്ഷണ സദസ്സുകള്‍
കേരളത്തിന് പുതിയ ഗവർണർ; ഓം പ്രകാശ് മാഥുര്‍ ചുമതലയേല്‍ക്കും, രാജേന്ദ്ര ആർലേക്കറിനെ മാറ്റി