ശ്രീലങ്കൻ ബോട്ടിൽ മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും, വിശദമായ അന്വേഷണത്തിന് കോസ്റ്റ് ഗാർഡ്

By Web TeamFirst Published Mar 7, 2021, 4:37 PM IST
Highlights

അക്ഷര ദുവ ബോട്ടിൽ പാകിസ്ഥാനിൽ നിന്നുള്ള 200 കിലോ ഹെറോയിനും 60 കിലോ ഹാഷിഷും ഉണ്ടായിരുന്നുവെന്നാണ് വിവരം

തിരുവനന്തപുരം: വിഴിഞ്ഞത്ത് അതിർത്തി ലംഘിച്ചെത്തിയതിന് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്ത ശ്രീലങ്കൻ ബോട്ടുകളിൽ മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും ഉണ്ടായിരുന്നതായി കോസ്റ്റ് ഗാർഡ്. അക്ഷര ദുവാ, ചാതുറാണി 03, ചാതുറാണി 08 എന്നീ ബോട്ടുകളാണ് രാവിലെ കസ്റ്റഡിയിലെടുത്തത്.

കേരളാ തീരത്ത് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടി; മയക്കുമരുന്ന് കടത്ത് സംഘമെന്ന് സംശയം.

ഇതിൽ അക്ഷര ദുവ ബോട്ടിൽ പാകിസ്ഥാനിൽ നിന്നുള്ള 200 കിലോ ഹെറോയിനും 60 കിലോ ഹാഷിഷും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതടങ്ങിയ പാക്കറ്റുകൾ കോസ്റ്റ് ഗാർഡിനെ കണ്ടെത്തിയതിനെ തുടർന്ന് കടലിൽ എറിഞ്ഞു കളഞ്ഞതായാണ് ബോട്ടിലെ ക്യാപ്റ്റൻ പറയുന്നതെന്നും രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമമെന്നും കോസ്റ്റ് ഗാർഡ് പറഞ്ഞു. ബോട്ടുകൾ വിഴിഞ്ഞത്ത് എത്തിച്ച് വിശദമായ അന്വേഷണം നടത്തും. 

 

 


 

click me!