19 പേർ ബോട്ടിലുണ്ടെന്നാണ് വിവരം. പിടിച്ചെടുത്ത ബോട്ടുകൾ ഉച്ചക്ക് വിഴിഞ്ഞം തുറമുഖത്ത് എത്തിക്കും. ഇവരെ നാർക്കോട്ടിക് കൺട്രോൾ വിഭാഗവും ഐബി ഉദ്യാഗസ്ഥരും കോസ്റ്റ് ഗോർഡും ചോദ്യം ചെയ്യും. 

തിരുവനന്തപുരം: കേരളാ തീരത്ത് അതിർത്തി ലംഘിച്ചെത്തിയ മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ തീരസംരക്ഷണ സേന പിടികൂടി.മയക്കുമരുന്ന് കടത്ത് സംഘമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് സംശയം. 19 പേർ ബോട്ടിലുണ്ടെന്നാണ് വിവരം. പിടിച്ചെടുത്ത ബോട്ടുകൾ ഉച്ചക്ക് വിഴിഞ്ഞം തുറമുഖത്ത് എത്തിക്കും. ഇവരെ നാർക്കോട്ടിക് കൺട്രോൾ വിഭാഗവും ഐബി ഉദ്യാഗസ്ഥരും കോസ്റ്റ് ഗോർഡും ചോദ്യം ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് ഉള്ള സാഹചര്യത്തിൽ തീരദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred