ക്രിക്കറ്റ് കളിക്കാനെത്തിവരെ കാത്ത് അതിഥി, കുറ്റിച്ചലിന് സമീപം ടർഫിൽ മൂർഖൻ പാമ്പ് കയറി; വനം വകുപ്പ് എത്തി പിടികൂടി

Published : Jul 22, 2026, 07:07 PM IST
cobra rescued from cricket turf near kuttichal in thiruvananthapuram

Synopsis

കുറ്റിച്ചൽ തച്ചൻകോടുള്ള ടർഫിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കാനായി എത്തിയ യുവാക്കളാണ് ടർഫിന്‍റെ വശത്തുള്ള വലയോട് ചേർന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ ആദ്യം കണ്ടത്

തിരുവനന്തപുരം: ​കുറ്റിച്ചൽ തച്ചൻകോടുള്ള ടർഫിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കാനായി എത്തിയ യുവാക്കളാണ് ടർഫിന്‍റെ വശത്തുള്ള വലയോട് ചേർന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് കളി നിർത്തിവെച്ച യുവാക്കൾ ഉടൻ തന്നെ പ്രദേശവാസികളെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചു. വനംവകുപ്പിന്‍റെ പരുത്തിപ്പള്ളി റേഞ്ച് സ്നേക് റെസ്ക്യൂ ഉദ്യോഗസ്ഥയായ ജി.എസ്‌ റോഷ്നിയുടെ നേതൃത്വത്തിൽ ടീം സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി വനമേഖലയിലേക്ക് മാറ്റി. സമയബന്ധിതമായി പാമ്പിനെ കണ്ടെത്തി സുരക്ഷിതമായി പിടികൂടാനായതിനാൽ അപകടം ഒഴിവായി. സമീപത്തെ പുരയിടത്തിൽ നിന്നും എത്തിയതാവമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുടത്തിൽ നിന്ന് ഭൂതത്തെ തുറന്ന് വിട്ടത് മുസ്ലിം ലീ​ഗ്'; പരാതി പിൻവലിക്കുന്നതാണ് മാന്യതയെന്ന് വഖഫ് ബോർഡ് ചെയർമാൻ
കെപിസിസി ആസ്ഥാനത്തേക്കുള്ള ബിജെപി മാർച്ച് പ്രകോപനപരം, രാഷ്ട്രീയമായി നേരിടുമെന്ന് സണ്ണി ജോസഫ്