കൊച്ചി: ഫ്ലാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ ഫ്ലാറ്റ് ഉടമയ്ക്കെതിരെ അയൽവാസി. ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിലെ താമസക്കാരനായ മാത്യു ജോർജ് ആണ് ഫ്ലാറ്റ് ഉടമ അഡ്വ. ഇംതിയാസ് അഹമ്മദിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇംതിയാസ് അഹമ്മദ് ഫ്ലാറ്റിലെ സ്ഥിരം പ്രശ്നക്കാരനായിരുന്നു. ഇംതിയാസ് അഹമ്മദിൻ്റെ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയാണ്. സംഭവത്തിലെ ദൃക്സാക്ഷിയായിരുന്നിട്ടും പൊലീസ് തന്നെ ചോദ്യം ചെയ്തില്ല. സമാനമായ പരാതികൾ ഇംതിയാസ് അഹമ്മദിനെതിതെ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും മാത്യു ജോർജ് പറഞ്ഞു.
കൊച്ചി സെൻട്രൽ പൊലീസാണ് ഇംതിയാസ് അഹമ്മദിനെതിരെ കേസ് എടുത്തത്. പരിക്ക് പറ്റിയ കുമാരിയുടെ ഭർത്താവിന്‍റെ പരാതിയിലാണ് കേസെടുത്തത്. ഫ്ലാറ്റ് ഉടമ കുമാരിയെ പൂട്ടിയിട്ടു. ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടുന്നതിന് ഇടയിലാണ് ആറാം നിലയിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് ഭർത്താവ് ശ്രീനിവാസന്‍റെ മൊഴി.
കഴിഞ്ഞ ശനിയാഴ്ചയാണ് മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരിയായ കുമാരിയെ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയ കുമാരി അപകടം നടക്കുന്നതിന് 5 ദിവസം മുന്നേയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ തിരികെയെത്തിയത്. എന്നാൽ വീണ്ടും നാട്ടിലേക്ക് പോകണമെന്ന് ഫ്ലാറ്റ് ഉടമയോട് കുമാരി തലേദിവസം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഈ ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതോടെയാണ് അടുക്കളയിലേക്കുള്ള വാതിൽ അകത്തു നിന്ന് പൂട്ടി ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും കരുതുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam