
തൃശൂര്‍: തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയ തെങ്ങ് കയറ്റ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. തെങ്ങ് കയറ്റ തൊഴിലാളി കൊരട്ടിക്കര സ്വദേശി വിനീഷി (35)നെയാണ് കുന്നംകുളം ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തിയത്. കടവല്ലൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പെരുമ്പിലാവ് അമീനിന്‍റെ പറമ്പിലെ തെങ്ങിലെ നാളികേരം വെട്ടാന്‍ കയറുന്നതിനിടെയാണ് വിനീഷ് അപകടത്തില്‍പ്പെട്ടത്. തെങ്ങില്‍ കയറുന്നതിനിടയില്‍ 45 അടി ഉയരത്തില്‍ വിനീഷിന്‍റെ കാല് തെങ്ങ് കയറ്റ യന്ത്രത്തില്‍ കുടങ്ങി വിനീഷ് തലകീഴായി കിടക്കുന്ന അവസ്ഥയിലായിരുന്നു.
വിവരമറിഞ്ഞെത്തിയ കുന്നംകുളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുരേഷ് കുമാര്‍ തെങ്ങുകയറ്റ യന്ത്രത്തിന്‍റെയും ലാഡറിന്‍റെയും സഹായത്താല്‍ വിനീഷിനെ സുരക്ഷിതമായി താഴെയിറക്കി രക്ഷപ്പെടുത്തകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ അസിസ്റ്റന്‍റെ സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അന്‍വര്‍, ഫയര്‍ ഓഫീസര്‍മാരായ ലിജു, ശ്രീജന്‍,ശരത് സ്റ്റാലിന്‍, വിഷ്ണുദാസ്, ഗോകുല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ട്രെയിനുകളായ ശരത്, ആഷിക് രഘു, മനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam