കോയമ്പത്തൂർ അപകടം: മരിച്ച 19 പേരും മലയാളികൾ, എല്ലാവരെയും തിരിച്ചറിഞ്ഞു

By Web TeamFirst Published Feb 20, 2020, 3:45 PM IST
Highlights

മരിച്ചവരുടെ വിശദാംശങ്ങൾ വിവിധ ആശുപത്രികളിൽ നിന്ന് പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഓരോരുത്തരുടെയും പോസ്റ്റ്‍മോർട്ടം പുരോഗമിക്കുകയാണിപ്പോൾ. 

അവിനാശി: കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സ് കണ്ടെയ്‍നർ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ചവരെല്ലാം മലയാളികളാണ്. കർണാടകയിൽ സ്ഥിരതാമസമാക്കിയ രണ്ട് മലയാളികളും, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരുമാണ് മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. 

ഇതുവരെ അഞ്ച് പേരുടെ പോസ്റ്റ്‍മോർട്ടം നടപടികളാണ് കഴിഞ്ഞത്. ബാക്കിയുള്ളവരുടെ പോസ്റ്റ്‍മോർട്ടം നടപടികൾ വേഗത്തിൽ തന്നെ നടത്തുന്നുണ്ട്. ഇന്ന് വൈകിട്ടോടെ തന്നെ പോസ്റ്റ്‍മോർട്ടം പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത്. മന്ത്രി വി എസ് സുനിൽകുമാറാണ് പോസ്റ്റ്‍മോർട്ടം നടപടികൾ ഏകോപിപ്പിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത് 25 പേരാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ രണ്ട് പേരുടെയും തലയ്ക്കാണ് പരിക്ക്. മറ്റൊരാൾക്ക് നട്ടെല്ലിന് പരിക്കുണ്ട്. ഇവർക്കായി വിദ‍ഗ്‍ധ ചികിത്സ ഉറപ്പാക്കും.

മറ്റ് ആരുടെയും നില ഗുരുതരമല്ല. ഇന്ന് തന്നെ മിക്കവരും ആശുപത്രി വിട്ടേക്കും എന്നാണ് ജില്ലാ കളക്ടറും എസ്‍പിയും അടക്കമുള്ളവർ അറിയിക്കുന്നത്.

മരിച്ചവരുടെ പേര് വിവരങ്ങളും, അവർ ഇരുന്ന സീറ്റ് നമ്പറുമടക്കം:

1. ഗിരീഷ് (43) - പുല്ലുവഴി, പെരുമ്പാവൂർ, എറണാകുളം - കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ
2. ബൈജു (37) - അറക്കുന്നം, വെളിങ്ങാടി, എറണാകുളം - കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ
3. ഇഗ്നി റാഫേൽ (39) - അപ്പാടൻ ഹൗസ്, ഒല്ലൂർ, തൃശ്ശൂർ (സീറ്റ് നമ്പർ 28)
4. കിരൺകുമാർ (33) - s/o ബസമ്മ, തുംകൂർ. കർണാടകയിൽ സ്ഥിരതാമസമാക്കിയ മലയാളി (സീറ്റ് നമ്പർ 17)
5. ഹനീഷ് (25) - തൃശ്ശൂർ - (സീറ്റ് നമ്പർ 21)
6. ശിവകുമാർ (35) - മംഗലാംകുന്ന്, ഒറ്റപ്പാലം, പാലക്കാട് - (സീറ്റ് നമ്പർ 26)
7. ജിസ്‍മോൻ ഷാജു (24) - കിടങ്ങൻ ഹൗസ്, തുറവൂർ, ആലപ്പുഴ (സീറ്റ് നമ്പർ 22)
8. നസീഫ് മുഹമ്മദ് അലി (24) s/o മുഹമ്മദ് അലി - അണ്ടത്തോട് - തൃശ്ശൂർ (സീറ്റ് നമ്പർ 5)
9. ഐശ്വര്യ (24) - ഇടപ്പള്ളി, എറണാകുളം - (സീറ്റ് നമ്പർ 1)
10. ഗോപിക ഗോകുൽ (23) - തൃപ്പൂണിത്തുറ, എറണാകുളം (സീറ്റ് നമ്പർ 2)
11. റോഷാന ജോൺ - ശാന്തി കോളനി, പാലക്കാട് (സീറ്റ് നമ്പർ അറിയില്ല)
12. എംസി മാത്യു (W/O ജോൺ) - പാലക്കാട് (സീറ്റ് നമ്പർ 6)
13. രാഗേഷ് (35) - തിരുവേഗപ്പുറ, പാലക്കാട് - (സീറ്റ് നമ്പർ 9)
14. മാനസി മണികണ്ഠൻ (25) - മലയാളിയാണ്, കർണാടകയിലെ ബെൽഗാമിൽ സ്ഥിരതാമസം - (സീറ്റ് നമ്പർ 18)
15. അനു കെ വി - ഇയ്യൽ, തൃശ്ശൂർ - (സീറ്റ് നമ്പർ 25)
16. ജോഫി പോൾ (33) - തൃശ്ശൂർ - (സീറ്റ് നമ്പർ 11)
17. ശിവശങ്കർ പി (30) - എറണാകുളം - (സീറ്റ് നമ്പർ 32)
18. സനൂപ് - കാനം, പയ്യന്നൂർ - (സീറ്റ് നമ്പർ 14)
19. യേശുദാസ് (30 വയസ്സ്) (സ്വദേശം വ്യക്തമല്ല)

മരിച്ച കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർമാരായ ബൈജു, ഗിരീഷ് (ഇടത്ത് നിന്ന് വലത്തേക്ക്)

മരിച്ച ഇഗ്നി റാഫേൽ, സനൂപ് എൻ വി എന്നിവർ (ഇടത്ത് നിന്ന് വലത്തേക്ക്)

മരിച്ച ഐശ്വര്യ, ഗോപിക എന്നിവർ (ഇടത്ത് നിന്ന് വലത്തേക്ക്), ബസ്സിൽ ഒന്നും രണ്ടും സീറ്റുകളിലായിരുന്നു ഇവർ ഇരുന്നത്

മരിച്ച കണ്ടക്ടർ ബൈജുവിന്‍റെ പക്കലുള്ള യാത്രക്കാരുടെ ലിസ്റ്റിൽ പേരുള്ളവർ ഇവരൊക്കെയാണ്- സീറ്റ് നമ്പറും, പേരും ഇറങ്ങേണ്ട സ്ഥലവും അടക്കം:

1. ഐശ്വര്യ - എറണാകുളം
2. ഗോപിക ടി ജി - എറണാകുളം
3. കരിഷ്മ കെ - എറണാകുളം
4. പ്രവീൺ എം വി - എറണാകുളം
5. നസീഫ് മുഹമ്മദ് അലി - തൃശ്ശൂർ
6. എം സി മാത്യു - എറണാകുളം
7. സന്തോഷ് കുമാർ കെ - പാലക്കാട്
8. തങ്കച്ചൻ കെ എ - എറണാകുളം
9. രാഗേഷ് - പാലക്കാട്
10. ആർ ദേവി ദുർഗ - എറണാകുളം
11. ജോഫി പോൾ - തൃശ്ശൂർ
12. അലൻ സണ്ണി -തൃശ്ശൂർ
13. പ്രതീഷ് കുമാർ (പാലക്കാട്)
14. സനൂപ് (എറണാകുളം)
15. റോസിലി - തൃശ്ശൂർ
16. സോന സണ്ണി - തൃശ്ശൂർ
17. കിരൺ കുമാർ എം എസ് (തൃശ്ശൂർ)
18. മാനസി മണികണ്ഠൻ (എറണാകുളം)
19. ജോർദിൻ പി സേവ്യർ (എറണാകുളം)
20. അനു മത്തായി (എറണാകുളം)
21. ഹനീഷ് (തൃശ്ശൂർ)
22. ജിസ്മോൻ ഷാജു (എറണാകുളം)
23. മധുസൂദനവർമ (തൃശ്ശൂർ)
24. ആൻ മേരി (എറണാകുളം)
25. അനു കെ വി (തൃശ്ശൂർ)
26. ശിവകുമാർ (പാലക്കാട്)
27. ബിൻസി ഇഗ്നി (എറണാകുളം)
28. ഇഗ്നി റാഫേൽ (എറണാകുളം)
29. ബിനു ബൈജു (എറണാകുളം)
30. യേശുദാസ് കെ ഡി (എറണാകുളം)
31. ജിജേഷ് മോഹൻദാസ് (തൃശ്ശൂർ)
32. ശിവശങ്കർ പി (എറണാകുളം)
33. ജെമിൻ ജോർജ് ജോസ് (എറണാകുളം)
34. ജോസ് കുട്ടി ജോസ് (എറണാകുളം)
35. അജയ് സന്തോഷ് (തൃശ്ശൂർ)
36. തോംസൺ ഡേവിഡ് (തൃശ്ശൂർ)
37. രാമചന്ദ്രൻ (തൃശ്ശൂർ)
38. മാരിയപ്പൻ (തൃശ്ശൂർ)
39. ഇഗ്നേഷ്യസ് തോമസ് (തൃശ്ശൂർ)
40. റോസ് സേട്ട് (എറണാകുളം)
41. അലൻ ചാൾസ് (എറണാകുളം)
42. വിനോദ് (തൃശ്ശൂർ)
43. എസ് എ മൽവാദ് (എറണാകുളം)
44. നിബിൻ (എറണാകുളം)
45. ഡമൻസി റബറ (എറണാകുളം)
46. ക്രിസ്റ്റോ ചിറക്കേക്കാരൻ (എറണാകുളം)
47. അഖിൽ (തൃശ്ശൂർ)
48. ശ്രീലക്ഷ്മി മേനോൻ (തൃശ്ശൂർ)

click me!