ശബരിമല നിലപാട് എന്ത് ? മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വെല്ലുവിളിച്ച് കെ സുരേന്ദ്രൻ

Web Desk   | Asianet News
Published : Feb 20, 2020, 02:32 PM ISTUpdated : Feb 20, 2020, 02:34 PM IST
ശബരിമല നിലപാട് എന്ത് ? മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വെല്ലുവിളിച്ച് കെ സുരേന്ദ്രൻ

Synopsis

"ശബരിമല യുവതീ പ്രവേശനത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനുള്ള നിലപാട് തന്നെയാണോ സര്‍ക്കാരിനും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം"

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുവതി പ്രവേശന കാര്യത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സർക്കാരിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ കോഴിക്കോട് ആവശ്യപ്പെട്ടു, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

പുനപരിശോധന ഹര്‍ജികൾ കോടതിയുടെ പരിഗണനയിലിരിക്കെ ശബരിമല യുവതീ പ്രവേശനത്തിൽ സംസ്ഥാന സര്‍ക്കാരും സിപിഎം സംസ്ഥാന നേതൃത്വവും നിലപാട് മയപ്പെടുത്തുന്നതിനിടെയാണ് കെ സുരേന്ദ്രന്‍റെ വെല്ലുവിളി. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാട് സിപിഎം കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയിരുന്നു. 

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും ഉപജാപക സംഘങ്ങളുടെയും കേന്ദ്രമായി മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. കെൽട്രോണിനെ സർക്കാർ ബ്രോക്കര്‍ കമ്പനിയാക്കി മാറ്റിയെന്നും സുരേന്ദ്രൻ ആരോപണമുന്നയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉണ്ണിക്കൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ പൊലീസ്; നിർണായക നീക്കം, പുതിയ കേസുകളെടുക്കും
സിറ്റിങ് എംഎൽഎമാർ കളത്തിലിറങ്ങുമോ? രാഹുലിനെ കൈവിടും, കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന്