ഗൽവാനിൽ വീരമൃത്യു വരിച്ച കേണൽ ബി സന്തോഷ് ബാബുവിന് മഹാവീർ ചക്ര നൽകിയേക്കും

By Web TeamFirst Published Jan 25, 2021, 4:05 PM IST
Highlights

ജൂൺ 15 ന് രാത്രി ഗാൽവാൻ താഴ്‌വരയില്‍ വച്ച് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തിലാണ് സന്തോഷ് ബാബുവടക്കമുള്ള സൈനികർ വീരമൃത്യു വരിച്ചത്. 

ദില്ലി: ഗൽവാനിൽ വീരമൃത്യു വരിച്ച കേണൽ ബി സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീർ ചക്ര നൽകിയേക്കുമെന്ന് റിപ്പോർട്ട്. യുദ്ധ കാലത്തെ ധീരതയ്ക്ക് നൽകുന്ന രണ്ടാമത്തെ വലിയ സൈനിക പുരസ്കാരമാണ് മഹാവീർ ചക്ര. പരം വീർചക്രയാണ് യുദ്ധകാലത്തെ എറ്റവും വലിയ സൈനിക ബഹുമതി. 

തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയായ സന്തോഷ് ബാബു 16 ബിഹാർ റജിമെന്റിന്റിന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു. ജൂൺ 15 ന് രാത്രി ഗാൽവാൻ താഴ്‌വരയില്‍ വച്ച് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തിലാണ് സന്തോഷ് ബാബുവടക്കമുള്ള സൈനികർ വീരമൃത്യു വരിച്ചത്. 

click me!