പിരിവ് അതിരു കടക്കുന്നു;സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം

Published : Aug 22, 2019, 09:24 PM ISTUpdated : Aug 22, 2019, 09:28 PM IST
പിരിവ് അതിരു കടക്കുന്നു;സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം

Synopsis

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രകടനം വാഴ്ത്തി സംസ്ഥാന സമിതിയിൽ നേതാക്കൾ, പ്രതിച്ഛായ തകര്‍ക്കുന്നത് മാധ്യമങ്ങളെന്നും വിമര്‍ശനം.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനിൽ പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തി സിപിഎം സംസ്ഥാന സമിതിയോഗം. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്‍റെ പ്രകടനം വാഴ്ത്തിയായിരുന്നു സംസ്ഥാന സമിതിയോഗത്തിൽ നേതാക്കൾ സംസാരിച്ചത്. പ്രതിച്ഛായ തകര്‍ക്കുന്നത് മാധ്യമങ്ങളാണെന്നും നേതാക്കൾ ആരോപിച്ചു. മാധ്യമങ്ങൾ പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും നേതാക്കൾ വിമര്‍ശിച്ചു.

അതിരുകടക്കുന്ന പാര്‍ട്ടി പിരിവിനെ കുറിച്ചായിരുന്നു സ്വയം വിമര്‍ശനം. പിരിവുകൾ പലപ്പോഴും പ്രവര്‍ത്തകര്‍ക്ക് ബാധ്യതയാകുകയാണ്. പിരിവ് കുറക്കണം. ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് സംസ്ഥാന സമിതിയിൽ ഉയര്‍ന്ന വിമര്‍ശനം. പാർട്ടിയും ബഹുജന സംഘടനകളും ഒരെ സമയം പിരിവെടുക്കുന്നത്  ഒഴിവാക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും
യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും