കൊറോണ: വിദ്യാര്‍ത്ഥികളുടെ പഠനയാത്രകള്‍ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

Published : Feb 04, 2020, 06:15 PM ISTUpdated : Feb 04, 2020, 06:26 PM IST
കൊറോണ: വിദ്യാര്‍ത്ഥികളുടെ പഠനയാത്രകള്‍ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

Synopsis

കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള പഠന യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

തൃശ്ശൂര്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും പഠനയാത്രകള്‍ പോകുന്നത് വിലക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും കൊറോണ വൈറസ് ബാധയെ സംസ്ഥാന സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പഠനയാത്രകള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയത്. 

കൊറോണ വൈറസ് ബാധയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ജില്ലയില്‍ കൂടുതല്‍ പേര്‍ കൊറോണ വൈറസ് നിരീക്ഷണത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സാഹചര്യം താത്കാലികമായി ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ക്ക് വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പഠനയാത്രകള്‍ ഒഴിവാക്കാനുള്ള നിര്‍ദേശത്തോട് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സഹകരിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്. 
 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം