സെൻകുമാറിന്‍റെ ആരോപണങ്ങൾ വ്യാജം; മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കള്ളക്കേസ് അവസാനിപ്പിച്ചു

By Web TeamFirst Published Feb 4, 2020, 5:09 PM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പിജി സുരേഷ്കുമാറിനും കലാപ്രേമി ബ്യൂറോ ചീഫ് കടവിൽ റഷീദിനുമെതിരായാണ് മുൻ ഡിജിപിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നത്.

തിരുവനന്തപുരം: മുൻ ഡ‍ിജിപി ടി പി സെൻകുമാറിന്‍റെ പരാതിയെ തുടര്‍ന്ന് മാധ്യമപ്രവർത്തകർക്കെതിരെ ഫയൽ ചെയ്ത കേസ് പൊലീസ് അവസാനിപ്പിച്ചു. സെൻകുമാറിന്‍റെ പരാതിയിലെ ആരോപണങ്ങൾ വ്യാജമെന്ന് കണ്ടെത്തിയാണ് കേസ് അവസാനിപ്പിച്ചത്.ഗൂഡാലോചന, കൈയ്യേറ്റം ചെയ്യൽ എന്നീ ആരോപണങ്ങൾ തെറ്റാണെന്ന് ജൂ‍ഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ കൻ്റോൺമെന്‍റ് സി ഐ അനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 

Read More: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ് ; ഡിജിപിയോട് മുഖ്യമന്ത്രി വിശദീകരണം തേടി

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പിജി സുരേഷ് കുമാറിനും കലാപ്രേമി ബ്യൂറോ ചീഫ് കടവിൽ റഷീദിനുമെതിരായാണ് മുൻ ഡിജിപിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നത്. കേസ് അവസാനിപ്പാക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു. പൊലീസിൻ്റേത് അസാധാരണമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവും നിയമസഭയിൽ നിലപാടെടുത്തിരുന്നു.

Read more : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ്: ഒന്നും അറിയില്ലെന്ന് ഡിജിപി ...
 

തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ടിപി സെൻകുമാറിനോട് ചോദ്യം ചോദിച്ചതിനാണ് കലാപ്രേമി എഡിറ്റര്‍ കടവിൽ റഷീദിനെതിരെ കേസ് എടുത്തത്. മാധ്യമപ്രവര്‍ത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ  ടിപി സെൻകുമാറിനെതിരെ പ്രതിഷേധിച്ച് മെസേജിട്ടതിനാണ് എഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോഡിനേറ്റിംഗ് എഡിറ്റര്‍ പിജി സുരേഷ് കുമാറിനെതിരെ കേസ് എടുത്തത്. 

Read more: മാധ്യമപ്രവർത്തകർക്ക് എതിരെ കള്ളക്കേസ്: ഉരുണ്ട് കളിച്ച് പൊലീസ്, പ്രതിഷേധം ശക്തം

click me!