ഇടുക്കി ജില്ലയിൽ ജീപ്പ് സവാരി, ഓഫ് റോഡ് സവാരി നിരോധനം; കളക്ടർ ഉത്തരവിട്ടത് തുടരെത്തുടരെ അപകടങ്ങളുണ്ടായതോടെ

Published : Jul 07, 2025, 01:24 AM IST
Idukki jeep ride ban

Synopsis

ജീപ്പ് സവാരികൾക്ക് മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്നാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ്

ഇടുക്കി: ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ. ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തി. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു. 

മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 10ന് മുൻപ് രേഖകൾ സമർപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കിയാൽ മാത്രമേ ജീപ്പ് സവാരി അനുവദിക്കൂ. പൊലീസും പഞ്ചായത്തുകളും മോട്ടോർ വാഹന വകുപ്പും വനം വകുപ്പും ഉൾപ്പെടെ ഉത്തരവ് ഉറപ്പു വരുത്തണം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. എന്നാൽ വിനോദസഞ്ചാരത്തിന് അല്ലാതെ യാത്രക്കായുള്ള ജീപ്പുകൾക്ക് നിരോധനം ബാധകമാണോയെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നില്ല.

കഴിഞ്ഞ ദിവസം വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചു. മൂന്നാറിൽ 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉൾപ്പെടെ എട്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള നടപടി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ
ഗഡിയെ... സ്കൂൾ കലോത്സവം ദേ ഇങ്ങ് എത്തീട്ടാ! ഷെഡ്യൂൾ പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടകൻ, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, തേക്കിൻകാട് പ്രധാനവേദി