കൊറോണ: വയനാട് വിനോദ സഞ്ചാരത്തിന് വിലക്കെന്ന പ്രചാരണം തെറ്റെന്ന് കളക്ടര്‍

Published : Feb 04, 2020, 09:48 PM IST
കൊറോണ: വയനാട് വിനോദ സഞ്ചാരത്തിന് വിലക്കെന്ന പ്രചാരണം തെറ്റെന്ന് കളക്ടര്‍

Synopsis

ജില്ലയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കളക്ടര്‍ 

വയനാട്: വയനാട് ജില്ലയില്‍ വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയതായുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടര്‍. കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു പ്രചാരണം. എന്നാല്‍ ജില്ലയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. അതേസമയം വയനാട് 43 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ചൈനയില്‍ സന്ദര്‍ശനം നടത്തി  തിരിച്ചെത്തിയ  വ്യക്തിയാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍:  കല്‍പ്പറ്റ: 04936 206606, മാനന്തവാടി:  04935 240390

അതേസമയം കൊറോണ വൈറസ് പുതിയതായിആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് 100 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ 28 ദിവസം തന്നെ നിരീക്ഷണത്തില്‍ കഴിയണം. ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളവരുടെ ഇൻക്വിബേഷൻ സമയം കഴിഞ്ഞാൽ മാത്രമേ സ്ഥിതി നിയന്ത്രണ വിധേയമാകുവെന്നും വ്യക്തി ശുചിത്വം പാലിക്കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൈനയിൽ നിന്ന് വന്നവർ വീടുകളിൽ തന്നെ തങ്ങണം. നിരീക്ഷണത്തില്‍ ഉള്ളവർ വിദേശത്ത് പോയത് ശരിയല്ല. ആരോഗ്യവകുപ്പിനെ അറിയിക്കാതെ പോകരുത്. അവര്‍ എങ്ങനെയാണ് പോയതെന്ന് അറിയില്ലെന്നും ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 
 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി