കോട്ടയം നഗരത്തിൽ വച്ച് കോളേജ് വിദ്യാർത്ഥിനിയേയും സുഹൃത്തിനേയും ആക്രമിച്ചു

Published : Nov 29, 2022, 10:52 AM ISTUpdated : Nov 29, 2022, 11:02 AM IST
കോട്ടയം നഗരത്തിൽ വച്ച് കോളേജ് വിദ്യാർത്ഥിനിയേയും സുഹൃത്തിനേയും ആക്രമിച്ചു

Synopsis

കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്ന് യുവാക്കളേയും ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 

കോട്ടയം: കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിനിക്ക് നേരെ മൂന്നംഗ സംഘത്തിൻ്റെ ആക്രമണം. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കോളേജ് വിദ്യാർത്ഥിനിയെ കമൻ്റ് അടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു അക്രമം. മൂന്ന് യുവാക്കളാണ് കോളേജ് വിദ്യാർത്ഥിനിയേയും സുഹൃത്തിനേയും കോട്ടയം സെൻട്രൽ ജംഗ്ഷന് സമീപം വച്ച് ആക്രമിച്ചത്. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്ന് യുവാക്കളേയും ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്