കോളേജ് അധ്യാപികയുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ച കേസ്: പ്രതിയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ്

Published : Nov 28, 2019, 10:16 AM ISTUpdated : Nov 28, 2019, 12:23 PM IST
കോളേജ് അധ്യാപികയുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ച കേസ്: പ്രതിയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ്

Synopsis

പ്രതിയെ നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. ഒളിക്യാമറ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകര്‍ത്തിയത് എന്നാണ് യുവതിയുടെ മൊഴി. അശ്ലീല വെബ്സൈറ്റുകളിലും ഫേസ് ബുക്കിലും വാട്സ് ആപിലും എല്ലാം ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. 

മലപ്പുറം: കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ പ്രതിയെ കണ്ടെത്താൻ പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് .യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പൊലീസിന് കിട്ടിയ പരാതി. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സാപ്, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത് എന്നും പരാതിയിൽ പറയുന്നുണ്ട്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്​ലോഡ് ചെയ്തതിന്റെ തെളിവുകൾ സഹിതമാണ് യുവതി പരാതി നൽകിയത്. ഇതെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ് തീരുമാനിച്ചത്. 

പ്രതിയായ പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസ് അജ്മാനിലെ വസ്ത്ര നിര്‍മ്മാണശാലയിൽ അഡ്മിനിസ്ട്രേഷൻ ഓഫീസറാണ്. ലുക്ക് ഔട്ട് നോട്ടീസിറക്കി അവിടെ നിന്ന് ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചെന്ന പരാതി യുവതി നൽകിയിട്ടും ആദ്യഘട്ടത്തിൽ പൊലീസ് അത് കാര്യമായി എടുത്തില്ലെന്ന ആക്ഷേപം നിലവിലുണ്ട്. കുറ്റിപ്പുറം സ്റ്റേഷനിൽ പരാതി നൽകിയ യുവതി പിന്നീടാണ് മലപ്പുറം എസ്പിക്ക് മുന്നിൽ നേരിട്ട് പരാതിയുമായി എത്തിയത് . 

എസ്പിക്ക് പരാതി നൽകിയ ഉടൻ തന്നെ പ്രതി കോട്ടോൽ വട്ടപ്പറമ്പിൽ മുഹമ്മദ് ഹാഫിസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. ശാസത്രീയ പരിശോധനയടക്കം പഴുതടച്ച അന്വേഷണം സംഭവത്തിൽ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടും ഒന്ന് തന്നെ! പീഡകരിൽ ഇടത് വലത് വ്യത്യാസമില്ല, തീവ്രതാ മാപിനി ആവശ്യവുമില്ല: സൗമ്യ സരിൻ
ദിലീപിനെ വെറുതെ വിട്ടതിനെ കുറിച്ച് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, 'വിധിന്യായം പഠിക്കും, തെളിവുകളുടെ അപാകത പരിശോധിക്കും'