വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകൾ മെയ് മുതൽ; പുലിമുട്ട് നിർമ്മാണം അടുത്തമാസം തീർക്കുമെന്ന് തുറമുഖ മന്ത്രി

Published : Jan 06, 2024, 07:03 AM IST
വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകൾ മെയ് മുതൽ; പുലിമുട്ട് നിർമ്മാണം അടുത്തമാസം തീർക്കുമെന്ന് തുറമുഖ മന്ത്രി

Synopsis

വിഴിഞ്ഞത്തെ നിർമ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. ഡിസംബറാണ് സമയപരിധിയെങ്കിലും നേരത്തെ കമ്മീഷനിംഗ് പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം.

തിരുവനന്തപുരം: വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകൾ മെയ് മുതൽ എത്തിത്തുടങ്ങും. വിഴിഞ്ഞത്തെ നിർമ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. ഡിസംബറാണ് സമയപരിധിയെങ്കിലും നേരത്തെ കമ്മീഷനിംഗ് പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം.

വിഴിഞ്ഞം തുറമുഖം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തത്. ഒക്ടോബറിൽ ആദ്യ കപ്പലെടുത്തതിന് പിന്നാലെ ക്രെയിനുകളുമായി നാല് കപ്പലുകള്‍ കൂടി തീരമണിഞ്ഞു. നിലവിൽ 15 ക്രെയിനുകളാണ് തുറമുഖത്തുള്ളത്. മാർച്ചോടെ 17 ക്രെയിനുകള്‍ കൂടിയെത്തും. നിർമാണം സമയബന്ധിതമായി മുന്നോട്ട് പോകുന്നെന്നാണ് മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗവും വിലയിരുത്തിയത്.

വിഴിഞ്ഞത്തെ പുലിമൂട്ട് നിർമ്മാണം പൂർണ്ണതോതിൽ അടുത്തമാസം തീർക്കും. അദാനിക്കുള്ള വിജിഎഫ് ഉടൻ കൊടുക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നടപ്പാക്കിയ പുനരധിവാസ പാക്കേജ് അതേ പോലെ നടപ്പാക്കില്ല. എന്നാൽ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായം തുടരുമെന്നും ലത്തീൻ സഭയുമായി തർക്കത്തനില്ലെന്നും വാസവൻ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം
ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍