
തിരുവനന്തപുരം: രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കാൻ നിയോഗിച്ച സമിതി ഇന്ന് ചേരും. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും അച്ചടക്ക നടപടി സംബന്ധിച്ച് കെപിസിസി തീരുമാനമെടുക്കുക. ഔദ്യോഗിക കാര്യങ്ങളിൽ പാളയം പ്രദീപ് ഇടപെടുന്നതിന് ചൊല്ലി ഉണ്ടായ വാക്ക് തർക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. എംഎൽഎ രമ്യ ഹരിദാസ് പാളയം പ്രദീപ്, ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എന്നിവരോട് പാർട്ടി ആസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ കെപിസിസി പ്രസിഡൻറ് എം എം ഹസ്സൻ ആണ് സമിതിയുടെ അധ്യക്ഷൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam