എൽദോസ് കുന്നപ്പിള്ളി എംഎൽഎ മർദിച്ചെന്ന് സ്ത്രീയുടെ പരാതി, ഒന്നും അറിയില്ലെന്ന് എംഎൽഎ; പൊലീസ് അന്വേഷണം

Published : Oct 10, 2022, 05:31 AM ISTUpdated : Oct 10, 2022, 07:06 AM IST
എൽദോസ് കുന്നപ്പിള്ളി എംഎൽഎ മർദിച്ചെന്ന് സ്ത്രീയുടെ പരാതി, ഒന്നും അറിയില്ലെന്ന് എംഎൽഎ; പൊലീസ് അന്വേഷണം

Synopsis

കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് മർദനം എന്നാണ് പരാതി.ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീർഷണർക്ക് പരാതി നൽകിയത്

 

തിരുവനന്തപുരം : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി. ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എംഎൽഎ മർദ്ദിച്ചെന്നാണ് തിരുവന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപിക പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് മർദനം എന്നാണ് പരാതി. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീർഷണർക്ക് പരാതി നൽകിയത്.

പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ മൊഴി നൽകാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി, ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നൽകാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് വ്യക്തമാക്കി. അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കൊച്ചി മേയർ എം അനിൽ കുമാറിന്റെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തു; സൈബർ സെല്ലിൽ പരാതി

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ