2018 ലെ കടലാക്രമണം; മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം, 2.92 കോടി രൂപ അനുവദിച്ചു

By Web TeamFirst Published Aug 28, 2020, 9:18 PM IST
Highlights

യാനങ്ങൾക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ പൂര്‍ണ്ണമായ നാശനഷ്ടത്തിന് 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് 2.4 കോടി രൂപയുമാണ് അനുവദിച്ചത്.

തിരുവനന്തപുരം: 2018 ലെ മഴക്കാലത്തുണ്ടായ കടലാക്രമണത്തില്‍ നശിച്ച മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2.92 കോടി രൂപ അനുവദിച്ചു.

യാനങ്ങൾക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ പൂര്‍ണ്ണമായ നാശനഷ്ടത്തിന് 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് 2.4 കോടി രൂപയുമാണ് അനുവദിച്ചത്. 2018 ല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ രൂക്ഷമായ കടലാക്രമണമാണുണ്ടായത്. 

click me!