'ട്വന്റി 20 പ്രമുഖരെ രം​ഗത്തിറക്കും, കൊച്ചിയിലെ 76 ഡിവിഷനിലും മത്സരിക്കും, 2 പഞ്ചായത്തുകളിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും സ്ത്രീകള്‍': സാബു എം ജേക്കബ്

Published : Nov 10, 2025, 02:23 PM IST
sabu m jacob

Synopsis

കൊച്ചി കോർപ്പറേഷനിലെ 76 ഡിവിഷനിലും മത്സരിക്കാൻ തീരുമാനിച്ചതായും സാബു എം ജേക്കബ് അറിയിച്ചു. 4 മുനിസിപ്പാലിറ്റികളിലും മത്സരിക്കും

കൊച്ചി: ഇത്തവണ സംസ്ഥാനത്തെ 60 പഞ്ചായത്തുകളിൽ മത്സരിക്കുമെന്ന് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട്. കൊച്ചി കോർപ്പറേഷനിലെ 76 ഡിവിഷനിലും മത്സരിക്കാൻ തീരുമാനിച്ചതായും സാബു എം ജേക്കബ് അറിയിച്ചു. 4 മുനിസിപ്പാലിറ്റികളിലും മത്സരിക്കും. 1600 സ്ഥാനാർഥികൾ രംഗത്തുണ്ടാകും. കുന്നത്തുനാട്ടിലെ പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിൽ മുഴുവൻ സ്ഥാനാർത്ഥികളും സ്ത്രീകളായിരിക്കുമെന്നും മത്സരിക്കുന്ന 60 പഞ്ചായത്തുകളിലും 80 ശതമാനം സ്ഥാനാർത്ഥികളും സ്ത്രീകളായിരിക്കുെമെന്നും സാബു എം ജേക്കബ് വിശദമാക്കി. കൊച്ചി കോർപറേഷനിൽ അടക്കം പ്രമുഖരായ ആളുകളെ മത്സരത്തിനിറക്കും. കൊല്ലം, പാലക്കാട്‌, ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം അടക്കം 7 ജില്ലകളിലെ 60 പഞ്ചായത്തുകളിലും ട്വന്റി 20 മത്സരിക്കും.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി