
കൊച്ചി: പി.സി.ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പീഡനക്കേസിലെ പരാതിക്കാരി. ഈ കേസിൽ പൊലീസ് ചുമത്തിയ വകുപ്പുകൾക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേസ് താൻ നിയമപരമായി നേരിടുമെന്നും അവർ കൂട്ടിച്ചേർത്തു. കൊച്ചിയിൽ അഭിഭാഷകൻ ബിഎ ആളൂരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ താനും പിസി ജോർജ്ജും തമ്മിൽ സംസാരിച്ചത് തന്നെയാണെന്നും അവർ പറഞ്ഞു. പിസി ജോർജിൻ്റെ ശാരീരിക ഉപദ്രവം തടയാൻ താൻ ശ്രമിച്ചിരുന്നുവെന്നും അവർ ആരോപിച്ചു. ചികിത്സയിൽ ആയിരുന്നത് കൊണ്ടാണ് പി.സി.ജോർജിനെതിരെ പരാതി നൽകാൻ വൈകിയത്. രണ്ടാഴ്ച മുൻപ് തന്നെ പരാതി മൊഴിയായി കൊടുത്തിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
രാഷ്ട്രീയമായ വിവാദങ്ങളിലേക്ക് തന്നെ വലിച്ചഴക്കുകയാണ്. സ്ത്രീയെന്ന നിലയിൽ അപമാനിച്ചത് മറച്ചു വയ്ക്കുകയാണ് ഇവിടെ. തന്നെ മോശക്കായിയെന്ന് വരുത്തി തീർത്താലും പറയാനുള്ളത് പറയുമെന്നും അവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam