പുരാവസ്തു തട്ടിപ്പ് കേസ്: ജീവന് ഭീഷണിയുണ്ടെന്ന് മോൻസൻ മാവുങ്കൽ കേസിലെ പരാതിക്കാർ; ഡിജിപിക്ക് പരാതി നല്‍കി

Web Desk   | Asianet News
Published : Oct 08, 2021, 12:39 PM ISTUpdated : Oct 08, 2021, 12:41 PM IST
പുരാവസ്തു തട്ടിപ്പ് കേസ്: ജീവന് ഭീഷണിയുണ്ടെന്ന് മോൻസൻ മാവുങ്കൽ കേസിലെ പരാതിക്കാർ; ഡിജിപിക്ക് പരാതി നല്‍കി

Synopsis

വീട്ടിലും താമസ സ്ഥലത്തും പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്നതായി ഇവർ പറയുന്നു. പോലീസ് സുരക്ഷ വേണെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം: ജീവന് ഭീഷണിയുണ്ടെന്ന് (threaten) പരാതിയുമായി മോൻസൺ മാവുങ്കൽ (Monson Mavunkal Case) കേസിലെ പരാതിക്കാർ. ഷമീർ, അനുപ് മുഹമ്മദ്, ഷാനിമോൻ, യൂക്കൂബ് എന്നിവരാണ് പരാതി നൽകിയത്. വീട്ടിലും താമസ സ്ഥലത്തും പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്നതായി ഇവർ പറയുന്നു. പോലീസ് സുരക്ഷ വേണെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.  ക്രൈംബ്രാ‌ഞ്ചിന് തെളിവുകൾ കൈമാറാൻ എത്തിയപ്പോൾ ചിലർ താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി. ഉന്നതരുടെ പേരുകൾ ചാനലിൽ പറയരുതെന്നായിരുന്നു ഭീഷണി. കുന്ദംകുളം സ്വദേശിയും സുഹൃത്തുക്കളുമാണ് കൊച്ചിയിലെത്തി ഭീഷണിപ്പെടുത്തിയത്. 

വയനാട്ടിലെ ഭൂമി തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കൽ നൽകിയ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. പരാതിക്കാരനായ രാജേഷ് ശ്രീധറിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണ് മോൻസന്റെ വാദം. മധ്യപ്രദേശ് സർക്കാർ ഉടമസ്ഥതയിലുള്ള വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റിൽ 500 ഏക്കർ ഭൂമി പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് ഒരു കോടി 62 ലക്ഷം രൂപ തട്ടിയ കേസിലാണ് മോൺസണെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഭൂമി തട്ടിപ്പ് ബിനാമി അക്കൗണ്ട് വഴി ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്. നാല് ജീവനക്കാരുടെ അക്കൗണ്ടുകൾ വഴി മോൺസൺ പണം വാങ്ങിയ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.അന്വേഷണം തുടരുന്ന കേസിൽ പ്രതിയ്ക്ക് ജാമ്യം ലഭിച്ചാൽ കേസ് ആട്ടിമറിക്കപ്പെട്ടേക്കാം എന്നും കോടതിയെ അറിയിച്ചിട്ടുണ്ട്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി