തടസ്സം സൃഷ്ടിച്ച് കാര്‍ ഡ്രൈവര്‍; 15 വയസ്സുകാരിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് വഴി നല്‍കിയില്ലെന്ന് പരാതി

Published : Aug 11, 2025, 11:31 PM IST
Gaya ambulance rape case

Synopsis

പട്ടാമ്പി മുതൽ വാണിയംകുളം വരെ ആംബുലൻസിന് കാർ ഡ്രൈവർ വഴി നൽകിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്

പാലക്കാട്: ആംബുലൻസിന് മാർഗതടസമുണ്ടാക്കിയെന്ന് പരാതി. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിന് കാർ ഡ്രൈവർ മാർഗതടസ്സം ഉണ്ടാക്കിയെന്നാണ് പരാതി. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ശ്വാസതടസ്സം നേരിട്ട 15 വയസ്സുകാരിയുമായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. പട്ടാമ്പി മുതൽ വാണിയംകുളം വരെ ആംബുലൻസിന് കാർ ഡ്രൈവർ വഴി നൽകിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും