16കാരിക്ക് നൽകിയത് 88കാരിയുടെ എക്സ് റേ; കോന്നി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതി

Published : Sep 18, 2026, 07:07 PM IST
XRAY konni medical college

Synopsis

സംഭവത്തിൽ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. പരിശോധിക്കാമെന്നാണ് പൊലീസ് മേധാവിയുടെ ഭാ​ഗത്തുനിന്നുള്ള പ്രതികരണം.

പത്തനംതിട്ട: കോന്നി മെഡ‍ിക്കൽ കോളേജ് ആശുപത്രിയിൽ എക്സ് റേ മാറി നൽകിയെന്ന് പരാതി. കൂടൽ സ്വദേശിനിയായ 16കാരിയാണ് പരാതിയുമായി എത്തിയത്. ശ്വാസംമുട്ടലുമായി ആശുപത്രിയിലെത്തിയ പെൺകുട്ടിക്കാണ് എക്സ് റേ മാറി നൽകിയത്. ആരോ​ഗ്യവകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. എക്സ് റേയുടെ താഴെ അടക്കം പേര് എഴുതിയിട്ടുണ്ട്. എന്നാൽ എങ്ങനെയാണിത് മാറിപ്പോയത് എന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. പരിശോധിക്കാമെന്നാണ് പൊലീസ് മേധാവിയുടെ ഭാ​ഗത്തുനിന്നുള്ള പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു; നടപടി വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ
റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജിഎസ്ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്