Latest Videos

'നടന്നത് ട്രിപ്പിൾ ലോക്ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങളുടെ ലംഘനം'; എകെജി സെന്ററിലെ കേക്ക് മുറിക്കലിനെതിരെ പരാതി

By Web TeamFirst Published May 17, 2021, 7:30 PM IST
Highlights

തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡണ്ട് എം. മുനീറാണ് ഡിജിപിക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയത്. നേതാക്കളുടെ കൂട്ടം കൂടൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: എകെജി സെന്ററിൽ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷി നേതാക്കൾ കേക്ക് മുറിച്ച് ആഘോഷം നടത്തിയതിനെതിരെ പരാതി. ജില്ലാ കളക്ടർ റത്തിറക്കിയ ട്രിപ്പിൾ ലോക്ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് ആക്ഷേപം.

തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡണ്ട് എം. മുനീറാണ് ഡിജിപിക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയത്. നേതാക്കളുടെ കൂട്ടം കൂടൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ  ഘടകക്ഷി നേതാക്കൾക്ക് കേക്ക് മുറിച്ച് നൽകി വിജയം ആഘോഷിക്കുന്ന ചിത്രം ഇന്ന് ഏറെ ചർച്ചയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!