
തൃശൂർ: മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. കെപിസിസി സെക്രട്ടറിയും തൃശൂർ കോർപറേഷൻ കൗൺസിലറുമായ ജോൺ ഡാനിയേലാണ് പരാതി നൽകിയത്. പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. 2003 ൽ പാർലമെൻ്റ് പാസാക്കിയ കോടതി നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തത്. ഭരണഘടനയേയും നിയമ നിർമാണ സഭകളെയും മന്ത്രി അവഹേളിച്ചു. കുട്ടികളെ പുകവലിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് കോടതി നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
എംഎൽഎ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസിൽ പ്രതിഭയെ പിന്തുണച്ച് കൊണ്ടുള്ള സജി ചെറിയാന്‍റെ പരാമര്‍ശത്തിനെതിരെയാണ് പരാതി. കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടും. എഫ്‌ഐആറിൽ പുകവലിച്ചു എന്ന് മാത്രമാണുള്ളത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല. താനും പുകവലിക്കാറുണ്ട്. പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നതെന്തിനാണെന്നുമായിരുന്നു സജി ചെറിയാന്‍റെ ചോദിച്ചു. കായംകുളത്ത് നടന്ന എസ് വാസുദേവൻ പിള്ള രക്തസാക്ഷി ദിന പരിപാടിയിൽ യു പ്രതിഭയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
Also Read: പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസ്; പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam