
മലപ്പുറം: സാമൂഹ്യ മാധ്യമത്തിലൂടെ വർഗീയ പരാമർശം നടത്തിയെന്ന് പൊലീസുകാരനെതിരെ പരാതി. മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജീഷിനെതിരെയാണ് പരാതി. എ.ആർ.നഗർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയാണ് മലപ്പുറം എസ്.പിക്ക് പരാതി നൽകിയത്.
ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ കേരള പൊലീസ് നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് ഒരു പൊലീസുകാരനെതിരെ തന്നെ പരാതി ഉയര്‍ന്നിരിക്കുന്നത്. വര്‍ഗ്ഗീയ സ്വഭാവത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ കര്‍ശൻ നടപടിയെടുക്കുമെന്ന് നേരത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam