സൈനികരെ അധിക്ഷേപിച്ചു; വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി

Published : Sep 29, 2020, 02:37 PM ISTUpdated : Sep 29, 2020, 02:49 PM IST
സൈനികരെ അധിക്ഷേപിച്ചു; വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി

Synopsis

അതേസമയം സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോയില്‍ വിജയ് പി നായരെ ലോഡ്‍ജിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പത്തുമണിയോടെ ഇയാൾ വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ്‍ജ് മുറിയിലെത്തിച്ചാണ് തെളിവെടുത്തത്.  

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. സൈനികരുടെ സംഘടനയാണ് വിജയ് പി നായര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ ഇയാള്‍ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാൽത്സംഗം നടത്തുന്നവരും ആണെന്ന് വീഡിയോയില്‍ വിജയ് പി നായര്‍ പറയുന്നെന്നാണ് പരാതിയിലുള്ളത്.  വിജയ് പി നായര്‍ക്കെതിരെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ പരാതിയാണിത്. 

അതേസമയം സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോയില്‍ വിജയ് പി നായരെ ലോഡ്‍ജിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പത്തുമണിയോടെ ഇയാൾ വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ്‍ജ് മുറിയിലെത്തിച്ചാണ് തെളിവെടുത്തത്.  തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.  അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച ഇയാളുടെ യൂടൂബ് ചാനൽ പൂട്ടി. കൈയേറ്റ പരാതിയിൽ പൊലീസ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ  മൊഴിയെടുത്തു.  കേരള പൊലീസ് ആക്റ്റിലെ വകുപ്പുകൾക്ക് പുറമെ  ഐടി ആക്റ്റ് 67, 67എ വകുപ്പുകൾ പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു