
ഇടുക്കി: ഗുണ്ടുമല ബാലികയുടെ കൊലപാതകത്തില്‍ ബന്ധുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി അന്വേഷണ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ വർഷം സെപ്റ്റംബര്‍ 9 വൈകുന്നേരത്തോടെയാണ് ഗുണ്ടുമല എസ്‌റ്റേറ്റിലെ ലയത്തില്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നാര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതമെന്ന് കണ്ടെത്തി.
പോസ്റ്റുമോട്ടത്തില്‍ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തുകയും ചെയ്തു. മൂന്നാര്‍ ദേവികുളം ഉടുംബന്‍ചോല സര്‍ക്കിള്‍ ഇന്‍സ്‌പെടക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഒരുമാസത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ എസ്‌റ്റേറ്റില്‍ ക്യാമ്പ് ചെയ്ത് തൊഴിലാളികളെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം.
Read More: ഇടുക്കിയിലെ എട്ടുവയസ്സുകാരിയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
ഗുണ്ടുമല എസ്റ്റേറ്റിലെ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പൊലീസ് അന്വേഷണം വഴിമുട്ടുന്നു
ഗുണ്ടുമലയിലെ മരണങ്ങളില്‍ ദുരൂഹത നിറയുന്നു ; എസ്റ്റേറ്റ് നിവാസികൾ ആശങ്കയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam