ക്യാപിറ്റോള്‍ ആക്രമണം: 'ഇന്ത്യൻ പതാകയെ അപമാനിച്ചു', വിൻസെന്റ് സേവ്യറിനെതിരെ പരാതി

Published : Jan 09, 2021, 11:49 AM ISTUpdated : Jan 09, 2021, 11:51 AM IST
ക്യാപിറ്റോള്‍ ആക്രമണം: 'ഇന്ത്യൻ പതാകയെ അപമാനിച്ചു', വിൻസെന്റ് സേവ്യറിനെതിരെ പരാതി

Synopsis

ക്യാപിറ്റോള്‍ പ്രതിഷേധത്തിനിടെ ഇന്ത്യന്‍ പതാക ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ അതിൽ മാപ്പ് പറയേണ്ട കാര്യമില്ലെന്നുമായിരുന്നു നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വിന്‍സന്‍റ് സേവ്യര്‍ പ്രതികരിച്ചിരുന്നത്.

ദില്ലി: യുഎസ് പാര്‍ലമെന്‍റായ ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമണത്തിനിടെ ഇന്ത്യൻ പതാകയുമായി എത്തിയ അമേരിക്കൻ മലയാളി വിൻസെന്റ് സേവ്യറിനെതിരെ ദില്ലി പൊലീസിൽ പരാതി. ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി. കൽക്കാജി പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. 

അമേരിക്കൻ പാർലമെന്‍റ് മന്ദിരമായ ക്യാപിറ്റോൾ ഹിൽസിലെ ഏറ്റുമുട്ടലിൽ  നാല് പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ വാഷിങ്ടണിലെ യുഎസ് ക്യാപിറ്റോൾ ഹിൽസിലെ മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. 

ക്യാപിറ്റോള്‍ പ്രതിഷേധത്തിനിടെ ഇന്ത്യന്‍ പതാക ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ അതിൽ മാപ്പ് പറയേണ്ട കാര്യമില്ലെന്നുമായിരുന്നു നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വിന്‍സന്‍റ് സേവ്യര്‍ പ്രതികരിച്ചിരുന്നത്. 10 ലക്ഷം പേരാണ് ട്രംപിന് അനുകൂലമായി പ്രക്ഷോഭത്തില്‍ പങ്കെടുത്തതെന്നും എന്നാല്‍ വെറും 50 ഓളം പേര്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നുമാണ് വിന്‍സന്‍റ് സേവ്യറിന്‍റെ വാദം.

'ഇന്ത്യന്‍ പതാക ഉപയോഗിച്ചു', മാപ്പ് പറയില്ലെന്ന് ന്യൂസ്അവറിൽ വിന്‍സന്‍റ് പാലത്തിങ്കൽ

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം
രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്