കുറ്റ്യാടിയിലെ ഇടത് സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി; കേസെടുത്ത് പയ്യോളി പൊലീസ്

Published : Mar 21, 2026, 10:13 PM IST
kozhikode

Synopsis

സാമൂഹ്യ ദ്രോഹിയാണ് കയ്യേറ്റശ്രമം നടത്തിയതെന്നും പിന്നില്‍ യുഡിഎഫ് ആണെന്ന് സംശയിക്കുന്നെന്നും കെപി കുഞ്ഞമ്മദ് എംഎല്‍എ ആരോപിച്ചു. 

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോഴിക്കോട് കുറ്റ്യാടിയിലെ ഇടത് സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. മണിയൂര്‍ തെരു ക്ഷേത്ര ഉത്സവത്തിനിടെ വോട്ടര്‍മാരെ കാണാനെത്തിയ കെപി കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ ഒരാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. എംഎല്‍എ യുടെ പരാതിയില്‍ മണിയൂര്‍ സ്വദേശി ദിനേശന്‍ എന്നയാള്‍ക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. സാമൂഹ്യ ദ്രോഹിയാണ് കയ്യേറ്റശ്രമം നടത്തിയതെന്നും പിന്നില്‍ യുഡിഎഫ് ആണെന്ന് സംശയിക്കുന്നെന്നും കെപി കുഞ്ഞമ്മദ് എംഎല്‍എ ആരോപിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുധീർ കരമനയുടെ സ്ഥാനാർത്ഥിത്വം: ജനാധിപത്യ കേരള കോൺ​ഗ്രസിന് അതൃപ്തി, പാർട്ടിയോട് ആലോചിച്ചില്ലെന്ന പരാതിയുമായി സംസ്ഥാന കമ്മിറ്റി
തിരുവനന്തപുരത്ത് പോരാട്ട ചിത്രം തെളിഞ്ഞു; 'താമര വിരിയിക്കാൻ' കരമന ജയൻ, വിജയ പ്രതീക്ഷയിൽ സിപി ജോണ്‍, സീറ്റ് നിലനിര്‍ത്താൻ സുധീര്‍ കരമനയും