തിരുവനന്തപുരത്ത് പോരാട്ട ചിത്രം തെളിഞ്ഞു; 'താമര വിരിയിക്കാൻ' കരമന ജയൻ, വിജയ പ്രതീക്ഷയിൽ സിപി ജോണ്‍, സീറ്റ് നിലനിര്‍ത്താൻ സുധീര്‍ കരമനയും

Published : Mar 21, 2026, 07:50 PM IST
tvm central canidates campaign

Synopsis

എൽഡിഎഫിന്‍റെയും ബിജെപിയുടെയും സ്ഥാനാർഥി പ്രഖ്യാപനം കൂടിയായതോടെ തിരുവനന്തപുരം സെൻട്രലിൽ പോരാട്ടചിത്രം തെളിഞ്ഞു.സിനിമ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീർ കരമനയാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപി ജില്ല അധ്യക്ഷൻ കരമന ജയനാണ് ബിജെപി സ്ഥാനാര്‍ത്ഥി. സിപി ജോണ്‍ ആണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്.

തിരുവനന്തപുരം: എൽഡിഎഫിന്‍റെയും ബിജെപിയുടെയും സ്ഥാനാർഥി പ്രഖ്യാപനം കൂടിയായതോടെ തിരുവനന്തപുരം സെൻട്രലിൽ പോരാട്ടചിത്രം തെളിഞ്ഞു.സിനിമ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീർ കരമനയാണ് എൽഡിഎഫ് സ്ഥാനാർഥി. റോഡ് ഷോയോട് സുധീർ കരമന പ്രചാരണം തുടങ്ങി. ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയനാണ് ബിജെപി സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥി. ഉച്ചയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ റോഡ് ഷോയുമായി കരമന ജയനും പ്രചാരണം ആരംഭിച്ചു. ആദ്യം തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡ‍ിഎഫിന്‍റെ സിഎംപി സ്ഥാനാര്‍ത്ഥിയായ സി.പി.ജോൺ. 

അതേസമയം, ആന്‍റണി രാജുവിന്‍റെ മണ്ഡലം സുധീര്‍ കരമനയിലൂടെ നിലനിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ചയായിരിക്കും എൽഡിഎഫിന്‍റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നൽകുക. ഇന്നും നാളെയും പരമാവധി സ്ഥലങ്ങളിൽ പ്രചാരണവുമായി സജീവമാകാനാണ് ഇരു സ്ഥാനാര്‍ഥികളും ലക്ഷ്യമിടുന്നത്.

വൈകിട്ടോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കരമന ജയന്‍റെ റോഡ് ഷോ തിരുവനന്തപുരം സെന്‍ട്രൽ മണ്ഡലത്തിൽ നടന്നത്. റോഡ് ഷോയ്ക്ക് മുന്‍പായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും വിജയിക്കുമെന്ന ആത്മവിശ്വാസം കരമന ജയൻ പ്രകടിപ്പിച്ചു. സ്ഥാനാർത്ഥിത്വം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചുവെന്നും തിങ്കളാഴ്ച പത്രിക സമർപ്പിക്കുമെന്നും തെരഞ്ഞെടുപ്പിൽ വളരെയധികം ആത്മവിശ്വാസമുണ്ടെന്നും കരമന ജയൻ പറഞ്ഞു. തിരുവനന്തപുരത്തുണ്ടായ ഭരണമാറ്റത്തിന്‍റെ തുടർച്ച തെരഞ്ഞെടുപ്പിൽ ഉണ്ടാകും. തെരഞ്ഞെടുപ്പിൽ വളരെയധികം ആത്മവിശ്വാസമുണ്ട്. വികസനം ഇല്ലായ്മയാണ് തിരുവനന്തപുരം നിയോജകമണ്ഡലത്തിലുള്ളത്. ആൻറണി രാജു മണ്ഡലത്തിനായി ഒന്നും ചെയ്തില്ല. തിരുവനന്തപുരം സിറ്റിയിലെ നാലു മണ്ഡലങ്ങളിലും താമര വിരിയും. ഭരണമാറ്റം ബിജെപിക്ക് അനുകൂലമായിരിക്കും . 2011 മുതൽ നേമത്ത് എൽഡിഎഫും യുഡിഎഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്.

അങ്ങനെയാണ് 2016 ൽ നേമത്ത് രാജഗോപാൽ തോറ്റതെന്നും കരമന ജയന ആരോപിച്ചു.സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും സ്ഥാനാർത്ഥിത്വം സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായി കാണുന്നുവെന്നും തിരുവനന്തപുരം മണ്ഡലം നിലനിര്‍ത്തുമെന്നുമാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ കരമന വ്യക്തമാക്കിയത്. വളരെ സന്തോഷത്തോടെയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന വ്യക്തിയെന്ന നിലയിൽ അഭിമാനമുണ്ട്. ആരും അന്യരല്ല. തിരുവനന്തപുരത്തിന്‍റെ എല്ലാ സ്ഥലവും നന്നായി അറിയുന്ന നാടിന് അറിയുന്ന ആളെന്ന നിലയിൽ ഈ ദൗത്യം സന്തോഷത്തോടെ സ്വീകരിക്കുകയാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്തുക തന്നെ ചെയ്യും.സിനിമയും രാഷ്ട്രീയവും രണ്ടായി കാണേണ്ടതാണ്. താനൊരു അധ്യാപകനും സിനിമ അഭിനേതാവ് കൂടിയാണ്. സമൂഹത്തിന് വേണ്ടിയാണ് നമ്മളെല്ലാം ജീവിക്കേണ്ടത്. സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായിട്ടാണ് ഇതിനെകാണുന്നതെന്നും സുധീര്‍ കരമന പറഞ്ഞു.

സിറ്റിങ് എംഎൽഎ ആന്‍റണി രാജുവിന് തൊണ്ടി മുതൽ കേസിലെ കോടതി വിധിയെ തുടര്‍ന്ന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുധീര്‍ കരമനെയെ മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചത്. സിപിഎമ്മിന്‍റെ ഘടകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ സീറ്റാണ് തിരുവനന്തപുരം സെന്‍ട്രൽ. എന്നാൽ, ആന്‍റണി രാജുവിന് പകരം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കാൻ കഴിയാതെ വന്നതോടെയാണ് എൽഡിഎഫ് ഇടപെട്ട് സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കിയത്.

യുഡിഎഫ് മണ്ഡലത്തിൽ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയെന്നും വളരെ മുന്നോട്ടുപോയെന്നും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപി ജോണ്‍ പറഞ്ഞു. 45 കൊല്ലമായി താൻ രാഷ്ട്രീയത്തിലുണ്ടെന്നും സിപി ജോണ്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു, മരണം എങ്ങനെയെന്ന് വിവരമില്ല, എംബസി വഴി അന്വേഷിക്കുന്നതായി ബന്ധുക്കൾ
ജാഗ്രത! ഈ മാസം 23 വരെ 11 ജില്ലകളിൽ ചൂട് കൂടും, യെല്ലോ അലർട്ട്; ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ സാധ്യത