‘യഥാർത്ഥ കോൺഗ്രസ് പോരാളി’; ദില്ലിയിൽ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

Published : Mar 28, 2026, 05:16 PM IST
Rahul Gandhi  K Sudhakaran

Synopsis

കുടുംബവുമായി ദില്ലിയിലെത്തിയാണ് സുധാകരൻ രാഹുലിനെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടത്. യഥാർത്ഥ കോൺഗ്രസ് പോരാളിയാണ് കെ സുധാകരനെന്ന് രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു.

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ ഇടഞ്ഞ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി. കുടുംബവുമായി ദില്ലിയിലെത്തിയാണ് സുധാകരൻ രാഹുലിനെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ സുധാകരനെന്നും യഥാർത്ഥ കോൺഗ്രസ് പോരാളിയാണെന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണ സഹകരണം ഉറപ്പാക്കാനാണ് കൂടിക്കാഴ്ച. കെസിയും വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നേരത്തെ കെ സുധാകരനെ സ്റ്റാർ ക്യാംപെയ്നർ ആക്കിയത് ശ്രദ്ധേയമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടെന്നും നൂറിലധികം സീറ്റ് നേടി വിജയിക്കുമെന്നും രാഹുൽ എക്സില്‍ കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലൈംഗിക പീഡന പരാതി; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ കേസെടുത്ത് പൊലീസ്
സനോജിലൂടെ കോട്ട കാക്കാൻ ഇടതുപക്ഷം, വിള്ളൽ വീഴ്ത്താൻ ചന്ദ്രൻ തില്ലങ്കേരി, മട്ടന്നൂർ ഇത്തവണ ആർക്കൊപ്പം?