വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി; പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മോചിപ്പിച്ചു, വയനാട് തോൽപ്പെട്ടിയിൽ സംഘർഷാവസ്ഥ

Published : Dec 10, 2025, 05:59 AM IST
tholpetty clash

Synopsis

സിപിഎം പ്രവർത്തകർ രാത്രി നെടുന്തന ഉന്നതിയിൽ മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പൊലീസെത്തി പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മറ്റ് പ്രവർത്തകർ ചേർന്ന് മോചിപ്പിച്ചെന്നും പരാതിയുണ്ട്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥാ സൃഷ്ടിച്ചു.

കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി. സിപിഎം പ്രവർത്തകർ രാത്രി നെടുന്തന ഉന്നതിയിൽ മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പൊലീസെത്തി പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മറ്റ് പ്രവർത്തകർ ചേർന്ന് മോചിപ്പിച്ചെന്നും പരാതിയുണ്ട്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥാ സൃഷ്ടിച്ചു. പിന്നീട് സ്ഥലത്ത് തമ്പടിച്ച ഇരുഭാഗം പാർട്ടി പ്രവർത്തകരെയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

സ്ഥലത്ത് 7 മണിക്ക് ശേഷം എത്തരുതെന്നായിരുന്നു പൊലീസ് നിർദേശം. എന്നാൽ ഒരു വിഭാഗം സിപിഎം പ്രവർത്തകർ രാത്രി എത്തിയിരുന്നു. ഇവർക്കൊപ്പം സ്ഥാനാർത്ഥിയുമുണ്ടായിരുന്നു. ഇത് യുഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു. സംഘർഷാവസ്ഥ ഉണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി.കസ്റ്റഡിയിലെടുത്ത മൂന്ന് പ്രവർത്തകരെ സിപിഎം തടഞ്ഞു. നിലവിൽ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്. 

PREV
Read more Articles on
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ, 13ന് വോട്ടെണ്ണൽ
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്